കോഴിക്കോട്: മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി.എം. എ. സമീര്‍ അറസ്റ്റില്‍. ജീവനക്കാരുടെ പിഎഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി. 2017 മുതല്‍ 100 ഓളം ജീവനക്കാരുടെ പിരിച്ചെടുത്ത പിഎഫ് വിഹിതമാണ് അടയ്ക്കാത്തത്. പിഴയും പിഴ പലിശയുമായി ഏകദേശം നാല് കോടിയോളം രൂപയാണ് അടയ്ക്കാനുള്ളത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏത് സമയം വിളിച്ചാലും ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയിലാണ് വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: