ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 7.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആളപായോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൗമെരേ പട്ടണത്തിന് 100 കിലോമീറ്റര്‍ വടക്ക് ഫ്ളോറസ് കടലില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിട്ടുണ്ട്.
തുടര്‍ന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് സുനാമിക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 1000 കിലോമീറ്റര്‍ ദൂരം വരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: