കണ്ണൂര്‍: മൂന്ന് ദിവസമായി പിണറായി എരിപുരത്ത് നടന്നു വന്ന സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. സമ്മേളനം എം.വി. ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അതേസമയം പി. ജയരാജന് ഉള്‍പ്പെടെയുള്ള 14 മുതിര്‍ന്ന നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനാണ് 14 പേരില്‍ പലരേയും ഒഴിവാക്കിയതെന്ന് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രി പിണറായി ആദ്യാവസാനം പങ്കെടുത്ത സമ്മേളന നടപടിയുടെ ഭാഗമായി പി. ജയരാജന്, എ.എന്‍. ഷംസീര്‍ എംഎല്‍എ ഉള്‍പ്പെടെയുളളവരെ മാറ്റിയത് ചില ഇടപെടലുകളുടെ അടിസ്ഥാനത്തിലാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ സംസ്ഥാന സമിതിയംഗം എന്ന നിലയില്‍ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാമെങ്കിലും സംസ്ഥാന സമ്മേളനാനന്തരം ഇവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമോയെന്ന് വ്യക്തമല്ലാത്തതുകൊണ്ടുതന്നെ പി. ജയരാജന്, എ.എന്‍. ഷംസീറടക്കമുളള മുഖ്യമന്ത്രിയ്ക്ക് അപ്രിയരായ നേതാക്കളുടെ ജില്ലാ കമ്മറ്റിയിലെ സാന്നിധ്യം തുലാസിലാണ്.
സമ്മേളനത്തില്‍ ആദ്യാവസാനം മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന് പങ്കെടുക്കുകയുണ്ടായി. സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടുതന്നെ സമ്മേളന പ്രതിനിധികളായ പാര്‍ട്ടി അംഗങ്ങള്‍ക്ക് എന്തൊക്കെ ചര്‍ച്ച ചെയ്യണം ചെയ്യപ്പെടേണ്ട എന്ന രീതിയില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതു കൊണ്ടുതന്നെ പാര്‍ട്ടിയുടെ അവസാനവാക്കായ മുഖ്യമന്ത്രി മുന്നിലിരിക്കെ ഭയംകൊണ്ട് പല സമ്മേളന പ്രതിനിധികളും തങ്ങള്‍ക്ക് പറയാനുളള കാര്യങ്ങള്‍ പറയാന്‍ തയ്യാറായില്ല. സംസ്ഥാന ഭരണകൂടത്തിന്റെ, മന്ത്രിമാരുടെ തെറ്റായ നടപടികളെ കുറിച്ച് പരാമര്‍ശിക്കാന്‍ പോലും ഭയം കാരണം സമ്മേളന പ്രതിനിധികളില്‍ ഒരാള്‍ പോലും തയ്യാറായില്ല. ആകെ ഘടകകക്ഷിയായ സിപിഐയെ കുറ്റപ്പെടുത്താനും ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടിപ്പിക്കാനുമുളള കുതന്ത്രങ്ങള്‍ മെനയുകയും മാത്രമാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മൂന്ന് ദിവസമായി നടന്ന സമ്മേളനത്തില്‍ നടന്നതെന്നാണ് വിവരം.
കഴിഞ്ഞ കാലങ്ങളിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും വിത്യസ്തമായി ഇത്തവണ വിവാദ വിഷയങ്ങളും പാര്‍ട്ടിക്കുളളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് കരുതിയ പല കാര്യങ്ങളും സമ്മേളനത്തിന്റെ ഭാഗമല്ലാതായി. ജില്ലയിലെ മുഖ്യമന്ത്രി അനുകൂലികളായ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങളും നടപടി ക്രമങ്ങളും വഴിപാടുപോലെ സമ്മേളനത്തിന്റെ ഭാഗമായി നടത്തുകയായിരുന്നുവെന്നാരോപണം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. 2017ല്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ എം.വി. ജയരാജനെ ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. പി. ജയരാജനെ ലോക്സഭയിലേക്ക് മത്സരിപ്പിച്ച് മുഖ്യമന്ത്രിയുടെ സന്തത സാഹചാരിയും െ്രെപവറ്റ് സെക്രട്ടറിയുമായ പെരളശ്ശേരി സ്വദേശിയായ ജയരാജനെ ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: