തിരുവനന്തപുരം: മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍’ ഇനി വീട്ടിലിരുന്നും കാണാം. ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈംമില്‍ റിലീസ് ചെയ്യും. പ്രിയദര്ശന് രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്, അര്ജുന് സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, അന്തരിച്ച നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അവിശ്വസനീയമാം വിധം മികച്ച താരനിരയാണ് മലയാളത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമയിലുള്ളത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാവികസേനാ മേധാവികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ജീവചരിത്രമാണ് ഈ താര സമ്പുഷ്ടാഅയ പ്രിയോഡിക് ഡ്രാമയിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് കോഴിക്കോട് ഭരണാധികാരിയായിരുന്ന സാമൂതിരിയുടെ നാവിക കമാന്‍ഡറായി മാറിയ മലബാര്‍ തീരത്തെ ഈ നിര്‍ഭയ നാവികന്റെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസ് ആക്രമണകാരികള്‍ക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. 2021 ഒക്ടോബറില്‍ നടന്ന 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളും മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി.
‘സിനിമയ്ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളില്‍ ഞാന്‍ അതിശയിക്കുന്നു, ഒപ്പം എന്റെ ഓരോ ആരാധകരും പകര്‍ന്നു നല്കുന്ന സ്നേഹത്തിന് നന്ദി. ഇന്ത്യയിലെ ആദ്യത്തെ നാവിക കമാന്‍ഡര്‍ എന്നറിയപ്പെടുന്ന, കേരളത്തിലെ നാടോടിക്കഥകളിലൂടെ പുകഴ്പെറ്റ കുഞ്ഞാലി മരക്കാറിന്റെ ഐതിഹാസിക കഥ ജീവസുറ്റതാക്കുന്ന ഈ ഗംഭീര സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു. ‘ഇത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളെയും വൈകാരികതയെയും സ്പര്‍ശിക്കുന്ന ഒരു കഥയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അസാധാരണമായ തോതില്‍ അതിനെ ജീവസുറ്റതാക്കാന്‍ കഴിയുക എന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്.പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്, ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നല്‍കും.
‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്, കഴിഞ്ഞ 20 വര്‍ഷമായി ലാലിന്റെയും എന്റെയും ഒരു കൂട്ടായ സ്വപ്നമാണിത്. ഈ പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അദ്ദേഹം നല്കിയ പിന്തുണയ്ക്ക് ഞാന്‍ നന്ദിയുള്ളവനാണ്,’ ചിത്രത്തിന്റെ എഴുത്തുകാരനും സംവിധായകനുമായ പ്രിയദര്ശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: