തിരുവനന്തപുരം : മുന്‍ അഖിലേന്ത്യ പ്രസിഡന്റിന്റെ ഭാര്യയെക്കുറിച്ചാണ് വിവാഹമല്ല വ്യഭിചാരമാണെന്ന് പറഞ്ഞത്. നട്ടെല്ലുണ്ടെങ്കില്‍ ലീഗ് നേതൃത്വത്തിനോട് മാപ്പ് പറയാന്‍ വിളിച്ചു പറയണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമിനോട് ആവശ്യപ്പെട്ട് യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാംരാജ്.
വഖഫ് ബോര്‍ഡിലെ പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട്് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാന് കല്ലായി നടത്തിയ വിവാദ- പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
നിങ്ങളുടെ സമുന്നതനായ നേതാവിന്റെ മകളെക്കുറിച്ചാണ് ലീഗ് നേതാവ് അബ്ദുറഹ്മാന് കല്ലായി വിവാഹമല്ല വ്യഭിചാരമാണ് നടന്നതെന്ന് പറഞ്ഞത്. മതമില്ലാത്ത നിങ്ങളുടെ നേതാക്കളും മതത്തിന്റെ ചട്ടക്കൂടില്‍ ജീവിച്ചാല്‍ മതിയെന്നാണ് ലീഗ് നേതാവ് പറഞ്ഞത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ കുടുംബത്തില്‍ കയറി വരെ ലീഗ് നേതാക്കള്‍ അശ്ലീലം പറഞ്ഞിട്ടും അവര്‍ക്കെതിരെ പറയാന്‍ അവര്‍ക്ക് പേടിയാണ്.എന്നിട്ട് പ്രതികരിച്ചില്ലെങ്കില്‍ നാട്ടുകാര്‍ എന്തു വിചാരിക്കും എന്ന് വിചാരിച്ച് എന്തൊക്കെയോ പുലമ്പുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് കുറഞ്ഞത് വാഴപ്പിണ്ടിയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ പ്രതികരിക്കൂ, സ്പോഞ്ച് ആണെങ്കില്‍ പറ്റില്ല.
അല്ലാതെ അതിനും ഒരു ബാലന്‍സിംഗിന് വേണ്ടി ആര്‍എസ്എസിനെ കുറ്റം പറയുകയല്ല വേണ്ടത്. ഒരു ആര്‍എസ്എസ് നേതാവും ഒരാളുടേയും കുടുംബാംഗങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടില്ല, പറയുകയുമില്ല. അന്യമത വിവാഹം വ്യഭിചാരമാണെന്നത് തന്റെ മതവിശ്വാസമാണെന്നാണ് ലീഗ് നേതാവ് വിശദീകരണം നല്‍കിയത്. ഇതു തന്നെയാണ് താലിബാനും പറയുന്നതും. ലീഗ് ഏതാണ് പോപ്പുലര്‍ ഫ്രണ്ട് ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടി അക്കൂട്ടത്തിലാവുമ്പോള് കേരളം അപകടത്തിലാണെന്നും ശ്യാംരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: