Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്നു; സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അതിരൂക്ഷം; പാവയായി ഇരിക്കില്ലെന്ന് ആവര്‍ത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രി കെ.എന്‍. ബാലഗോപാലും ചീഫ് സെക്രട്ടറിയും നടത്തിയ അനുനയനീക്കങ്ങള്‍ക്കു പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 11:16 am IST
in Kerala

തിരുവനന്തപുരം:  സംസ്ഥാനത്ത് അസാധാരണ ഭരണപ്രതിസന്ധി ഉടലെടുക്കുന്നു. സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതിനു പിന്നാലെ പരസ്യമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ കൈകെട്ടിയിട്ടിരിക്കുകയാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ രാഷ്‌ട്രീയം ഇടപെടലുകള്‍ ശക്തമാണ്. സര്‍വകലാശാലയിലെ സംഭവ വികാസങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇതിന് അനുമതി നല്‍കേണ്ടി വരുന്നത് വിഷമം ഉണ്ടാക്കുന്നു. സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സ്വജന പക്ഷപാതം വ്യക്തമാണ്. തന്റെ സര്‍ക്കാറിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന് കരുതിയാണ് ഇത്രയും കാലം മൗനം പാലിച്ചത്. ഇനി അത് തുടരാന്‍ ആവില്ല. അതിനാലാണ് സര്‍ക്കാരിന് കത്തയച്ചതും ചാന്‍സലര്‍ പദവി ഒഴിയാമെന്ന് അറിയിച്ചത്.  ന്യൂദല്‍ഹിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചാന്‍സലര്‍ എന്നപദവി ഭരണഘടനാ പരമല്ല. അതിനാല്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത്. അതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പിന്തുണയ്‌ക്കുമെന്ന് നേരത്തെ കത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.  മന്ത്രി കെ.എന്‍. ബാലഗോപാലും ചീഫ് സെക്രട്ടറിയും നടത്തിയ അനുനയനീക്കങ്ങള്‍ക്കു പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

സര്‍വകലാശാലകളില്‍ നടക്കുന്ന അച്ചടക്കരാഹിത്യത്തിലും നിയമ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയച്ചത്. കേരളത്തിലെ സര്‍വകലാശാലകളില്‍ അടുത്ത കാലത്ത് നടക്കുന്ന കാര്യങ്ങള്‍ ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കിയതായി കാണിച്ചാണ് മുഖ്യമന്ത്രിക്ക് കത്തു നല്‍കയത്. കാര്യങ്ങള്‍ ഇതേപോലെയെങ്കില്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും  ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാമെന്നും കത്തില്‍ പറയുന്നു. സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ നോമിനികളെ കുത്തിനിറയ്‌ക്കുകയും അക്കാദമിക് കാര്യങ്ങളില്‍ അക്കാദമിക് മികവില്ലാത്തവര്‍ കൈകടത്തുകയുമാണ്. അച്ചടക്കരാഹിത്യമാണ് എല്ലായിടത്തും. കത്തില്‍ പറയുന്നു.

ഭാരതരത്നം ലഭിച്ച ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍ .റാവുവും മുന്‍ വൈസ് ചാന്‍സലര്‍ കെ.എന്‍. പണിക്കരും കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രിക്കുള്ള കത്ത് തുടങ്ങുന്നത്. ‘കേരളത്തിലെ അധ്യാപകരും ഗവേഷകരും പുറത്ത് മികവു കാട്ടുന്നു, കേരളത്തില്‍ കാണിക്കുന്നില്ല’ എന്നാണ് റാവു പറഞ്ഞത്. ‘കേരളത്തിലെ കുട്ടികള്‍ പഠിക്കാന്‍ പുറത്തേക്കു പോകുന്നതിനു കാരണം ഇവിടുത്തെ നിലവാരക്കുറവാണ് ‘ എന്നായിരുന്നു കെ.എന്‍. പണിക്കര്‍ പറഞ്ഞത്.ചാന്‍സലര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷം തനിക്ക് നിരാശയായിരുന്നുവെന്നു പറയുന്ന ഗവര്‍ണര്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ദു:ഖകരമായിരുന്നുവെന്നും നിയമം ലംഘിക്കാനുള്ള സമ്മര്‍ദ്ദം ബുദ്ധിമുട്ടുണ്ടാക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.

കണ്ണൂര്‍ വിസി പുനര്‍ നിയമനം കാര്യം സംസാരിക്കാന്‍  നിയമോപദേഷ്ടാവിനെ അയച്ചിരുന്നു. പുനര്‍നിയമനം കൊടുക്കുക എന്നതിനര്‍ത്ഥം നിയമന നടപടികള്‍ വേണ്ടന്നല്ല എന്നത് അദ്ദേഹത്തോട് പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ട് എന്നാണ് മറുപടി പറഞ്ഞത്. സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതി ഒപ്പിട്ടു കൊടുത്തു. കണ്ണൂരില്‍ അറുപത് കഴിഞ്ഞ ആള്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ യുജിസി റഗുലേഷനെ ഉയര്‍ത്തിപ്പിടിച്ചവര്‍ ശ്രീശങ്കരയില്‍ ഇതേ പ്രശ്നം വന്നപ്പോള്‍ സര്‍വകലാശാലാ ആക്ടിനാണ് പ്രാധാന്യം എന്ന് പറയുന്നു. ഫലത്തില്‍ എജി അടക്കമുള്ളവര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്.

കലാമണ്ഡലം വിസി, ചാന്‍സലറായ തനിക്കെതിരെ കേസുകൊടുത്തത് തികഞ്ഞ അച്ചടക്കരാഹിത്യമാണ്. കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും  നടപടി ഉണ്ടായില്ല.  അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാറും തയ്യാറായില്ല. ശ്രീനാരായണ സര്‍വകലാശാല അധ്യാപകരുടെ നിയമനവും താമസിപ്പിക്കുകയാണ്. നിയമനം നടത്തി, യുജിസിയുടെ പോര്‍ട്ടലില്‍ ഇടണം. ഇനി അടുത്ത ഒക്ടോബറിലേ പോര്‍ട്ടല്‍ തുറക്കൂ. ചുരുക്കത്തില്‍ രണ്ടു വര്‍ഷം അധ്യാപന നിയമനം നീളും. അവിടെ വൈസ് ചാന്‍സലര്‍ക്ക് ശമ്പളം കിട്ടുന്നില്ല എന്നുകാണിച്ച് മൂന്നു കത്ത് സര്‍ക്കാറിനു നല്‍കിയെങ്കിലും മറുപടിയില്ല.

സര്‍ക്കാറുമായി  ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതിയാണ് പലതും ചെയ്തത്. ഇനി വയ്യ. ഗവര്‍ണര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ് പോംവഴി. ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയമ സാധുത കൊണ്ടുവരുക. അപ്പോള്‍ ഇഷ്ടമുള്ളതുപോലെ ചെയ്യാനാകും. നിയമസഭ കൂടുന്ന സമയമല്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു തരാമെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു.  

Tags: വൈസ് ചാന്‍സിലര്‍governorpinarayiarif muhammad khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.