കണ്ണൂര്‍ : സംസ്ഥാനത്തിന്റെ ഭരണ കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുതെന്ന് താക്കീത് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് സ്റ്റേഷനുകളിലേക്ക് അനാവശ്യമായി ആരും വിളിച്ച് ആവശ്യങ്ങള്‍ ഉന്നയിക്കരുത്. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടരുത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിലും ഇടപെടേണ്ടതില്ലെന്നും സമ്മേളനത്തില്‍ പിണറായി ആവശ്യപ്പെട്ടു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രതിനിധികള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കവേയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിനുണ്ടാ തകര്‍ച്ച ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു വിഷയത്തിലും പോലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഇതിന് മുമ്പും പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ ഇടപെടേണ്ടതില്ല. അതിനുള്ള സാഹചര്യങ്ങള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ പാര്‍ട്ടി ഘടകത്തില്‍ അറിയിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ഇത്തവണ പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ഉണ്ടായിരിക്കുന്നു. അത് ഇനിയും നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭരണത്തുടര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണം കയ്യാളി എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും ഈ അനുഭവമാണ് ഉണ്ടായതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: