Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മിഴിയടച്ച ലൈറ്റുകള്‍, നിരീക്ഷിക്കാത്ത ക്യാമറകള്‍, മുന്നറിയിപ്പ് നല്‍കാത്ത അലാറങ്ങള്‍; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കോവളം വിനോദസഞ്ചാരകേന്ദ്രം

അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമായ കോവളത്ത് വന്നു പോകുന്ന സഞ്ചാരികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ദുരിതങ്ങള്‍ മാത്രമാണു സമ്മാനിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവും, മഴയ്‌ക്കുണ്ടായ ശമനവും കണക്കിലെടുത്താല്‍ ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികള്‍ വന്നു പോകുന്നുണ്ട്. വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ബീച്ചിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും. എന്നാല്‍ സഞ്ചാരികളുടെ സുരക്ഷയ്‌ക്ക് വേണ്ട യാതൊരു സംവിധാനവും ബീച്ചില്‍ അധികൃതര്‍ ഒരുക്കിയിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 10, 2021, 09:48 pm IST
in Thiruvananthapuram
അറ്റകുറ്റപ്പണി നടത്തിയ കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാത വീണ്ടും തകര്‍ന്ന നിലയില്‍

അറ്റകുറ്റപ്പണി നടത്തിയ കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാത വീണ്ടും തകര്‍ന്ന നിലയില്‍

കോവളം: അന്താരാഷ്‌ട്ര വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ വളര്‍ച്ചയിലും വികസനത്തിലും നവീകരണത്തിലും കോവളത്തിന്റെ ഗ്രാഫ് താഴേയ്‌ക്ക്. മിഴിയടച്ച ലൈറ്റുകള്‍, നിരീക്ഷിക്കാത്ത ക്യാമറകള്‍, മുന്നറിയിപ്പ് നല്‍കാത്ത അലാറങ്ങള്‍ എന്നീ സവിശേഷതകള്‍ കോവളത്തിന് മാത്രമാണുള്ളത്. ഒരുമാസം മുന്‍പ് ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ നടപ്പാതയും പൊളിഞ്ഞതോടെ ഇവിടെ വീണ മൂന്നുപേര്‍ക്ക് കാലിന് പരിക്കേറ്റു. പൊട്ടിപ്പൊളിഞ്ഞ നടപ്പാതയെക്കുറിച്ച് അന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ ടൂറിസം മന്ത്രി മുഹമ്മദ്‌റിയാസ് നേരിട്ടെത്തി കാര്യങ്ങള്‍ മനസിലാക്കി. മന്ത്രിയുടെ ഉറപ്പിന്‍മേല്‍ ലക്ഷങ്ങള്‍ മുടക്കി ഒരു മാസം മുന്‍പ് ലൈറ്റ് ഹൗസിന് സമീപം  അറ്റകുറ്റപ്പണി നടത്തിയ നടപ്പാതയാണ് വീണ്ടും തകര്‍ന്നത്.

അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമായ കോവളത്ത് വന്നു പോകുന്ന സഞ്ചാരികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ദുരിതങ്ങള്‍ മാത്രമാണു സമ്മാനിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവും, മഴയ്‌ക്കുണ്ടായ ശമനവും കണക്കിലെടുത്താല്‍ ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികള്‍ വന്നു പോകുന്നുണ്ട്. വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ബീച്ചിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും. എന്നാല്‍ സഞ്ചാരികളുടെ സുരക്ഷയ്‌ക്ക് വേണ്ട യാതൊരു സംവിധാനവും ബീച്ചില്‍ അധികൃതര്‍ ഒരുക്കിയിട്ടില്ല. സന്ധ്യാനേരത്ത് ഇരുട്ടിലാകുന്ന ബീച്ചില്‍ വെളിച്ചം പകര്‍ന്നിരുന്ന ലൈറ്റുകള്‍ കത്താതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം കുടുംബസമേതം ബീച്ച് കാണാനെത്തിയ യുവതി ഇരുട്ടത്ത് നടക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ് അബോധാവസ്ഥയിലായി. യുവതിക്ക് രക്ഷകരായത് പോലീസും സഞ്ചാരികളുമാണ്.  

ബീച്ചിലെത്തുന്ന സഞ്ചാരികളെ സാമൂഹ്യ വിരുദ്ധരില്‍ നിന്ന് രക്ഷിക്കാന്‍ കോവളം പോലീസിന് സ്റ്റേഷനില്‍ ഇരുന്ന് തന്നെ നിരീക്ഷിക്കാവുന്ന തരത്തില്‍ ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി അറുപത്തഞ്ചോളം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ പ്രവര്‍ത്തിക്കുന്നതാക്കട്ടെ ഇരുപതില്‍ താഴെ മാത്രമായി ചുരുങ്ങി. കഴിഞ്ഞ ഓണക്കാലത്ത് കരാര്‍ ഏറ്റെടുത്ത സംഘത്തിന്റെ കാലാവധി അവസാനിച്ചതോടെ  അറ്റകുറ്റപ്പണിക്കള്‍ ഒന്നും നടന്നില്ല. കോവളത്ത് സീസണ്‍ ആരംഭിച്ചതോടെ ഉത്തരേന്ത്യയില്‍ നിന്നടക്കം സഞ്ചാരികളുടെ വന്‍ തിരക്കാണുള്ളത്. കടല്‍ക്ഷോഭം കുറഞ്ഞതിനാല്‍ ബോട്ടിംഗും വിനോദ സ്‌കൂബാ ഡൈവിംഗ് സംഘവും സജീവമായി.  സഞ്ചാരികള്‍ക്ക് കടലില്‍ ഇറങ്ങിക്കുളിക്കുന്നതിനുള്ള അനുമതിയും കഴിഞ്ഞ മാസം മുതല്‍ അധികൃതര്‍ നല്‍കി. എന്നാല്‍ ഏതു സമയത്തും പ്രക്ഷുബ്ധമാകുന്ന കടലിലെ അപകടങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്ന അലാറം സംവിധാനം പ്രവര്‍ത്തനരഹിതമായത് ലൈഫ് ഗാര്‍ഡുകള്‍ക്ക് തലവേദനയാകുന്നു. കടല്‍ക്ഷോഭത്തിലെ തിരയടിയില്‍ തകര്‍ന്ന് അപകടക്കെണിയായി മാറിയ ഗ്രോബീച്ചിലെ പ്രധാന റോഡിന്റെ കാര്യത്തിലും തീരുമാനമില്ല. ഇരുട്ടില്‍ നടക്കുന്ന സഞ്ചാരികളും വാഹനങ്ങളും അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയെന്ന് നാട്ടുകാരും പറയുന്നു. ഇവയെല്ലാം പൂര്‍ത്തിയക്കാമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പും ഇതുവരെ ഫലം കണ്ടില്ല. വിദേശ വിനോദ സഞ്ചാരികളെ എതിരേല്‍ക്കാന്‍ തയ്യാറെടുക്കുന്നതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും കോവളം ബീച്ചിലെ അവസ്ഥയാണിത്.

സതീഷ് കരുംകുളം

Tags: keralaടൂറിസംKOVALAM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.