മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒടിടി പ്ലാറ്റ്ഫോം ആണ് മാറ്റിനി.ലൈവ്. പ്രശസ്ത നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറുമായ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ ലോഗോ & ആപ്പ് ലോഞ്ച് ഫഹദ് ഫാസിലും പൃഥ്വിരാജുമാണ് നിര്‍വഹിച്ചത്. കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്സ് ഹണ്ട് വളരെയേറെ ശ്രദ്ധനേടിയിരുന്നു. 30 (ഫൈനല്‍) സംവിധായകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത് മാറ്റിനി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അസുലഭ അവസരമാണ്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് സംവിധായകരെ നടന് കുഞ്ചാക്കോ ബോബന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന 30 വീഡിയോകളില്‍ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി നല്‍കുന്നത് ഒരു ലക്ഷം രൂപ ക്യാഷ് െ്രെപസാണ്. കൂടാതെ പത്ത് സംവിധായകര്‍ക്ക് മാറ്റിനി തന്നെ നിര്‍മ്മിക്കുന്ന വെബ്സീരിസുകള് സംവിധാനം ചെയ്യാനുള്ള സുവര്‍ണ്ണ അവസരവുമുണ്ട്. ഒപ്പം 29 വീഡിയോകള്‍ക്കും 10,000 രൂപ വീതം ക്യാഷ് െ്രെപസും നല്കുന്നു. മത്സരത്തിലെ അവസാന മുപ്പതിലേക്കുള്ള രണ്ടാംഘട്ട പത്ത് സംവിധായകരെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പത്ത് പേരടങ്ങുന്ന ജൂറിയാണ് ഈ വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്.
വിജയികളെ പ്രഖ്യാപിച്ചത് പ്രശസ്ത സംവിധായകരായ അരുണ്‍ ഗോപി, ജൂഡ് ആന്റണി, അജയ് വാസുദേവ്, ജി. മാര്ത്താണ്ഠന്, വിധു വിന്‍സെന്റ്, അഹമ്മദ് കബീര്‍, സോഹന്‍ സീനു ലാല്‍, രതീഷ് രവി, ടോം ഇമ്മട്ടി, റാഫി എന്നിവരും. ഇവര്‍ തിരഞ്ഞെടുത്ത സംവിധായകരും ഷോര്‍ട്ഫിലിമുകളും യഥാക്രമം: ഉണ്ണി ശിവലിംഗം(മള്‍ട്ടല്‍), മിഥുന് പി എസ് (നീലിമ), അരവിന്ദ് എസ് (നിലം), ആന്റണി ചാള്‍സ് (കൂടെ ഞാനും), രഞ്ജു രഞ്ജിമാര്‍ (കുട്ടികൂറ), മൃദുല്‍ എസ് (സമരം), നസീര്‍ ബദറുദ്ധീന്‍(അണ് കവര്‍), ഷംനാദ് എന്‍ കെ (പാത്തുമ്മയുടെ ആട്), വരുണ്‍ ധര(സ്വപ്നം), ആര് ജെ ഷാന്‍ (ഫ്രീഡം അറ്റ് മിഡ്നൈറ്റ്). പി.ആര്.ഒ: പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: