ന്യൂദല്‍ഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്യാന് 2023ല്‍ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിങ് പറഞ്ഞു. ഈ വിക്ഷേപണത്തോടെ, യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ്പ് സംവിധാനത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്ന പരീക്ഷണ യാത്രയും, ഗഗന്‍യാനിന്റെ (ജി1) ആദ്യ ആളില്ലാ ദൗത്യവും, 2022-ന്റെ രണ്ടാം പകുതിയോടെ നടത്തും.
ഇതേതുടര്‍ന്ന് ഐഎസ്ആര്‍ഒ വികസിപ്പിച്ച ബഹിരാകാശ യാത്രാ മനുഷ്യ റോബോട്ടായ ‘വ്യോമമിത്ര’-ഉപയോഗിച്ച് അടുത്തവര്‍ഷം അവസാനത്തോടെ രണ്ടാമത്തെ ആളില്ലാ പറക്കല്‍ ദൗത്യം നടത്തും.
ബെംഗളൂരുവില്‍ ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാനുള്ള സൗകര്യം ഒരുങ്ങുന്നുണ്ട്. ഇന്ത്യയില്‍ നല്കുന്ന പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന എയ്റോമെഡിക്കല്‍ പരിശീലനവും ഫ്ളൈയിംഗ് പരിശീലനവും പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: