തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ പിഎസ്സി നിയമനത്തിനെതിരായ പ്രതിഷേധത്തില്‍ മുസ്ലീം ലീഗിനെ വിമര്‍ശിച്ചും പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയന്. നിങ്ങള്‍ ആരാണെന്ന് ആദ്യം നിങ്ങള്‍ തീരുമാനിക്കണം. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടന ആണോ എന്ന് വ്യക്തമാക്കണം. സി.പി. എം. കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ?. മുസ്ലീങ്ങളുടെ പ്രശ്നം സര്‍ക്കാര്‍ പരിഹരിക്കും. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി ലീഗിനെ വെല്ലുവിളിച്ചു. മലപ്പുറത്തെ വോട്ടിങ് പാറ്റേണടക്കം ഉയര്‍ത്തിക്കാട്ടി യുഡിഎഫിലും എല്‍ഡിഎഫിനും നേരിയ വ്യത്യാസമാണ് ഉള്ളതെന്നും മുഖ്യമന്ത്രി ലീഗിനെ ഓര്‍മിപ്പിച്ചു. സമരവുമായി മുന്നോട്ട് പോകാനാണെങ്കില്‍ അത് തുടരാമെന്നും എന്നാല്‍ മുസ്ലിം മത മേലധ്യക്ഷന്മാര് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ക്കും മരുമകനും മന്ത്രിയുമായി മുഹമ്മദ് റിയാസിനുമെതിരേ ഇന്നലെ ലീഗ് ജനറല്‍ സെക്രട്ടറി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: