ബെംഗളൂരു : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരിച്ച ഹെലിക്കോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. വിദഗ്ധ ചികിത്സ്‌ക്കായി വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്.
ക്യാപ്റ്റന്‍ വരുണ്‍ സിങ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ തന്നെയാണ് വരുണ്‍ സിങ്. എന്നാലും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ശുഭ സൂചനയാണ് ഉള്ളതെന്നും ബെംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം ബസവരാജ് ബൊമ്മയ് അറിയിച്ചു.
കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിനെ വെല്ലിങ്്ടണിലെ സൈനിക ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സയ്‌ക്കായാണ് ബെംഗ്ലൂരുവിലേക്ക് എത്തിച്ചത്.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്. വരുണ്‍ ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പ്രതികരിച്ചു. രാജ്യവും അതിനായുള്ള പ്രാര്‍ത്ഥനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: