ആലപ്പുഴ: വര്‍ഷാവസാനം എത്തിയിട്ടും നെഹ്‌റുട്രോഫി ജലോത്സവം നടത്തുന്നത് സംബന്ധിച്ച് ധാരണയായില്ല. ഈ വര്‍ഷം തന്നെ ജലോത്സവം നടത്തുന്നത് പരിഗണിക്കുമെന്ന് ടൂറിസം മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് സംബന്ധിച്ച് യാതൊരു ആലോചനകളും ഇതുവരെ നടന്നിട്ടില്ല.
നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടറാണ് യോഗം വിളിച്ചുചേര്‍ക്കേണ്ടത്. എന്നാല്‍ രണ്ട് വര്‍ഷമായി എന്‍ടിബിആര്‍ സൊസൈറ്റി യോഗം ചേര്‍ന്നിട്ടില്ല. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉടന്‍ ജലോത്സവം നടക്കാനുള്ള സാദ്ധ്യതയില്ല. എന്‍ടിബിആര്‍ സൊസൈറ്റി യോഗം ചേര്‍ന്നാല്‍ തന്നെ ചുരുങ്ങിയത് രണ്ട് മാസം സമയം മറ്റ് മുന്നൊരുക്കങ്ങള്‍ക്ക് ആവശ്യമാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറയുന്നു.
പരിശീലനത്തിന് തുഴകൾ തയാറാക്കി എല്ലാ ക്ലബുകൾക്കും ലഭിക്കുന്നതിന് ഒരു മാസത്തിലേറെ സമയം ആവശ്യമാണ്. 15 ദിവസമെങ്കിലും ട്രയൽ നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: