ന്യൂദല്‍ഹി: അട്ടപ്പാടി വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സുരേഷ്‌ഗോപി എംപി. അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ തടയണമെന്നും അതിനായി കേന്ദ്രം ഇടപെടണമെന്നും അദേഹം രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ആദിവാസി ശിശു മരണ നിരക്ക് വര്‍ധിക്കുകയാണെന്ന് അദേഹം ചൂണ്ടിക്കാട്ടി. അടുത്തുണ്ടായ മൂന്നു സംഭവങ്ങള്‍ ഉള്‍പ്പെടെ ഈ വര്‍ഷം 12 കുട്ടികളാണ് മരിച്ചത്. സ്വതന്ത്യം ലഭിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആദിവാസി സമൂഹം ചൂഷണത്തില്‍ നിന്നും അനാരോഗ്യത്തില്‍ നിന്നും മോചിതലല്ലെന്നും അദേഹം സഭയില്‍ പറഞ്ഞു.
ഡാം സേഫ്റ്റി ബില്‍ മാതൃകയില്‍ ദേശീയ ട്രൈബല്‍ നിയമം രൂപീകരിക്കണമെന്നും അദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: