കോട്ടയം: പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ് ജോര്‍ജ്ജ് സ്കൂളിലെ വിദ്യാര്‍ഥികളുടെ നെഞ്ചത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍, ഞാന്‍ ബാബറി ബാഡ്ജ് കുത്തിയ സംഭവത്തില്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് പുറത്ത്. ബംഗാളിലും കശ്മീരിലും യുപിയിലുമുണ്ടാകുന്ന ചെറിയ സംഭവങ്ങള്‍ പോലും പര്‍വ്വതീകരിക്കുന്ന മലയാള മാധ്യമങ്ങള്‍ ഈ സംഭവം കണ്ടതായി പോലും നടിച്ചില്ല.
ബംഗാളില്‍ യുവാവിനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു, കശ്മീരില്‍ യുവാവിനെക്കൊണ്ട് വന്ദേമാതരം പാടിച്ചുവെന്നൊക്കെയുള്ള വാര്‍ത്തകള്‍ കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങള്‍, കൊച്ചു കുട്ടികളുടെ ഷര്‍ട്ടില്‍, ബാബറി ബാഡ്ജ് കുത്തിവയ്പ്പിച്ചിട്ടും അനങ്ങിയില്ല. കൊച്ചുക്ലാസില്‍ പഠിക്കുന്ന, ബാബറി എന്തെന്നു പോലുമറിയാത്ത കുട്ടികളിലാണ് പോപ്പുലര്‍ ഫ്രണ്ടു ഭീകരര്‍ മതവൈരം കുത്തിവച്ചതും അവരെക്കൊണ്ട് ബലമായി ബാഡ്ജ് ഷര്‍ട്ടില്‍ കുത്തിപ്പിച്ചതും.
ഏതെങ്കിലും ഹിന്ദു സംഘടനകള്‍ വന്ദേമാതരമെന്നോ, ജയ്ശ്രീറാം എന്നോ വിളിപ്പിക്കുകയോ ബാഡ്ജ് ധരിപ്പിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഈ മാധ്യമങ്ങള്‍ എത്രമാത്രം കോലാഹലമുണ്ടാക്കുമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. ദിവസങ്ങളോളം ഇതിന്റെ വാര്‍ത്തകള്‍ നല്‍കുമായിരുന്നു. അന്തിച്ചര്‍ച്ചകള്‍ നടത്തുമായിരുന്നു, അവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ സാംസ്കാരിക നായകരെന്നു വിളിക്കുന്നവര്‍ക്കും സംഭവത്തില്‍ മിണ്ടാട്ടമില്ല. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും പരാതി നല്കാന് പോലും സ്കൂള്‍ അധികൃതരും പിടിഎയും ഭയപ്പെട്ടുവെന്നതാണ് കേരളത്തെയും ഭയപ്പെടുത്തുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷ പോലും ആപത്തിലാണെന്നതിലേക്കും ഇത് വിരല്‍ചൂണ്ടുന്നു.
ഇത്തരം സംഭവങ്ങളെ മനപൂര്‍വ്വം അവഗണിക്കുന്നതും, പോപ്പുലര്‍ ഫ്രണ്ടിനെ ഭയക്കുന്നതും, ‘ഹിന്ദു വര്‍ഗീയവാദികള്‍ക്ക്’ കുരുത്തു പകരുമെന്ന വാദം ഉന്നയിച്ച് തലയൂരുന്നതുമാണ് ഇക്കൂട്ടര്‍ക്ക് ബലമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: