തിരുവനന്തപുരം: മകള്‍ കീര്‍ത്തി സുരേഷിനെ തെറി പറഞ്ഞയാളെ വെറുതെ വിടില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. കീര്‍ത്തിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സുരേഷ് കുമാര്‍ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കീര്‍ത്തിയെ തെറി പറഞ്ഞുള്ള വീഡിയോ തന്റെ ശ്രദ്ധയില്‍ പെടുത്തുന്നത് മോഹന്‍ലാല്‍ ആണെന്നും സുരേഷ്. ‘അണ്ണാത്തെ എന്ന ചിത്രം കണ്ടതിന് ശേഷം ഒരാള്‍ കീര്‍ത്തിയെ പച്ചത്തെറി വിളിക്കുന്നത് ഒരു യുട്യൂബ് ചാനല്‍ പ്രചരിപ്പിച്ചു.
ഒരുത്തന് വെള്ളമടിച്ച് ചീത്ത പറയുന്നത് പ്രചരിപ്പിക്കുന്നവനെ ആണ് ആദ്യം പിടിക്കേണ്ടത്. അഭിനയം ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിക്കാം. അല്ലാതെ തെറി വിളിക്കാന്‍ ആര്‍ക്കും അധികാരമില്ല. മോഹന്‍ലാല്‍ പറഞ്ഞത് ഇത് വെറുതെ വിടരുതെന്നാണ്. എഡിജിപി മനോജ് എബ്രഹാമിനാണ് പരാതി കൊടുത്തിട്ടുണ്ട്. ആ വീഡിയോ പ്രചരിപ്പിച്ച യുട്യൂബുകാരനെ ഇപ്പോള്‍ പോലീസ് തിരയുകയാണ്. ഒരുത്തന് ചീത്ത പറഞ്ഞാല്‍ അത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്. അവനും ചീത്ത പറഞ്ഞവനും തമ്മില്‍ എന്താണ് വ്യത്യാസം. തെറ്റ് ചെയ്തവന് എന്തായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: