ന്യൂദല്‍ഹി: സംയുക്ത സൈനിക മേധവി ബിപിന്‍ റാവത്തും ഭാര്യയും 11 സൈനികരും മരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ സന്തോഷം പ്രകടിപ്പിച്ച രാജ്യദ്രോഹികള്‍ക്കെതിരെ വ്യാപക പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ അപകടത്തിന്റെയും ജനറല്‍ ബിപിന്‍ റാവത്തിന്റെയും ചിത്രത്തിന് താഴെ ചിരിക്കുന്ന ഇമോജിയാണ് ഇസ്ലാമിസ്റ്റ് ജിഹാദികള്‍ ഇട്ടിരിക്കുന്നത്.
ട്വിറ്ററില്‍ കശ്മീര്‍ വിഘടനവാദികള്‍ ക്യാമ്പൈന് ആരംഭിച്ചിരുന്നു. ഇന്നത്തെ ദിനം ഇഫ്ത്താര്‍ വിരുന്നൊരുക്കി ആഘോഷിക്കണമെന്ന് അടക്കം രാജ്യവിരുദ്ധരുടെ ട്വീറ്റുകലില് പറയുന്നു. ചില മലയാളം ചാനലുകളുടെ യുട്യൂബ് ലൈവ് ബ്രോഡ്കാസ്റ്റിനിടയില്‍ ബിപിന്‍ റാവത്തിന്റെ മരണത്തെ ആഘോഷിച്ചുകൊണ്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.
പ്രമുഖരുടെ അനുശോചന കുറുപ്പുകളിലും, പ്രാദേശിക,ദേശീയ,അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’റിയാക്ഷന് ഇട്ട് കൊണ്ടാണ് പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന് കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്.
കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാന്‍ ബിപിന്‍ റാവത്ത് മുന്‍ഗമന നല്‍കിയിരുന്നു. കരസേനാ മേധാവിയായിരുന്ന കാലഘട്ടത്തില്‍ താഴ് വരയിലെ സൈനിക നീക്കങ്ങള്‍ വിഘടന വാദത്തിന്റെ നട്ടെല്ലൊടിച്ചു. കശ്മീരികളെ വിശ്വസത്തിലെടുത്ത് അവരുടെ സഹായത്തോടെ വിഘടനവാദ നിര്‍മാര്‍ജം നടത്തിയ റാവത്ത് തീവ്രവാദികള്‍ക്ക് കുറച്ച് അധികം അപ്രിയനാണ്.
സംഭവത്തില്‍ നിയമനടപടികള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തില്‍ ആഘോഷ പ്രകടനം നടത്തുന്ന ഹാന്റിലുകള്‍ സുരക്ഷാ സംവിധാനങ്ങളുടെ നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: