ന്യൂദല്‍ഹി: മൂന്നു സൈനിക വിഭാഗങ്ങളെയും യോജിപ്പിച്ച് ദല്‍ഹിയില്‍ തീയറ്റര്‍ കമാന്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുകയെന്ന സുപ്രധാന ദൗത്യമാണ് ജനറല്‍ റാവത്ത് സംയുക്ത സൈനിക മേധാവി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ചെയ്തത്. മൂന്നു സൈനിക വിഭാഗങ്ങള്‍ക്കും പ്രത്യേകമായി ഉണ്ടായിരുന്ന ഓപ്പറേഷന് കമാന്‍ഡുകള്‍ക്ക് മുകളില്‍ സംയോജിത കമാന്‍ഡ് രൂപീകരിക്കുന്നതിനെതിരെ വലിയ തോതിലുള്ള എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും അതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിച്ച് ജനറല്‍ റാവത്ത് മുന്നോട്ട് പോയി.
സൈനിക നടപടികള്‍ക്ക് കൃത്യമായ ഏകോപനം വേണമെന്ന ആഗ്രഹമായിരുന്നു ജനറല്‍ റാവത്ത് മുന്നോട്ടുവച്ചത്. വ്യോമസേനയുടെ ഓപ്പറേഷന് കര-നാവിക സേനകളുടെ സഹായം കൃത്യമായി ശരിയായ സമയത്ത് കൈമാറുക, കരസേനയ്ക്ക് വ്യോമ, നാവിക സേനകളില്‍ നിന്നുള്ള സഹായം ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ക്ക് വേഗത വര്‍ധിപ്പിക്കാന്‍ തിയറ്റര്‍ കമാന്‍ഡ് സഹായിക്കുമെന്ന് എല്ലാവരേയും ബോധ്യപ്പെടുത്താന്‍ റാവത്തിനായി.
പാകിസ്ഥാനെ കേന്ദ്രീകരിച്ച് കരസേനയ്ക്ക് വടക്കന്‍, പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍, തെക്കന്‍ കമാന്‍ഡുകളാണുള്ളത്. വ്യോമസേനക്ക് പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ്, തെക്ക്-പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡ്, തെക്കന്‍ എയര്‍ കമാന്‍ഡ് എന്നിവയുമുണ്ട്. നേവിയ്ക്ക് പടിഞ്ഞാറന്‍ നാവിക കമാന്‍ഡും തെക്കന്‍ നാവിക കമാന്ഡുമാണുള്ളത്.
ചൈനയെ കേന്ദ്രീകരിച്ച് സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്, കിഴക്കന്‍ എയര്‍ കമാന്‍ഡ് എന്നിവ വ്യോമസേനയ്ക്കും കിഴക്കന്‍ കമാന്‍ഡ് കരസേനയ്ക്കും കിഴക്കന്‍ നാവിക കമാന്‍ഡ് നാവിക സേനയ്ക്കുമുണ്ട്. ആകെ 17ഓളം സൈനിക കമാന്‍ഡുകളാണ് മൂന്നു സൈനിക വിഭാഗങ്ങള്‍ക്കുമുള്ളത്. ഇവയുടെയെല്ലാം സംയോജനമാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെ കീഴില്‍ തിയറ്റര്‍ കമാന്‍ഡ് നിര്‍വഹിച്ചിരുന്നത്. ഇതിന് പുറമേ ശത്രുരാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതിന് അടക്കം തിയറ്റര്‍ കമാന്‍ഡില്‍ പ്രത്യേക സംവിധാനങ്ങളും അദ്ദേഹം തയ്യാറാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: