ന്യൂദൽഹി : ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ക്ഷേമപ്രവ്രര്‍ത്തനങ്ങളിലും വനിതാശാക്തീകരണത്തിലും മുഴുകി ജീവിക്കുന്നതില്‍ അര്‍ത്ഥം കണ്ടെത്തിയ വനിതയായിരുന്നു അന്തരിച്ച സംയുക്തസേനാമേധാവി ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക. ബുധനാഴ്ച നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മധുലികയും വിടവാങ്ങി.
കരസേനയിൽ സേവനം അനുഷ്ഠിക്കുന്നവരുടെ ഭാര്യമാർക്ക് എന്നും താങ്ങായി നിന്നിരുന്നു ബിപിൻ റാവത്തിന്റെ ഭാര്യ. മധുലിക. സൈനികരുടെ ഭാര്യമാരുടെ ക്ഷേമത്തിനുള്ള സംഘടനയായ ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ (എ ഡബ്യൂ ഡബ്യൂ എ) അധ്യക്ഷയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ എന്‍ജിഒ കൂടിയായ ഈ സംഘടനയിലൂടെ സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി അവർ പ്രവര്‍ത്തിച്ചു. അര്‍ബുദബാധിതരെ സഹായിക്കാനും സമാശ്വസിപ്പിക്കാനും അവര്‍ വലിയ തോതില്‍ പ്രവര്‍ത്തിച്ചു. സൈനികരുടെ വിധവകളെ സഹായിക്കാനുള്ള വീര്‍ നാരി പദ്ധതിയിലും ഇവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും പ്രചാരണപരിപാടികളുടെയും ഭാഗമായിരുന്നു. കരസേന ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പിക്കുന്ന വിവിധ കോഴ്സുകള്‍ക്കും അവര്‍ മുന്‍കയ്യെടുത്തു. ബ്യൂട്ടീഷ്യൻ കോഴ്‌സുകൾക്കൊപ്പം ടെയ്‌ലറിംഗ്, ബാഗ് നിർമ്മാണം എന്നീ കോഴ്‌സുകളിലും ഉദ്യോഗസ്ഥരുടെ ഭാര്യമാരെ പങ്കെടുപ്പിച്ചു. കേക്കുകളും ചോക്ലേറ്റുകളും’ നിർമ്മിക്കുന്നത് പഠിപ്പിക്കുന്നതിനുള്ള സൗകര്യവുമൊരുക്കി.
മധുലിക റാവത്ത് ദൽഹി സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. ബിപിൻ റാവത്ത്- മധുലിക ദമ്പതികൾക്ക് രണ്ട് പെണ്മക്കളാണ് ഉള്ളത്. ഒരു മകളുടെ പേര് കൃതിക റാവത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: