പത്തനംതിട്ട ; ശബരിമലയ്‌ക്ക് അന്നദാനത്തിനും മറ്റുമായി ഒരു കോടി രൂപ സംഭാവന നൽകി കൊറോണ വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് എംഡി ഡോ.കൃഷ്ണ എല്ല. അദ്ദേഹം കഴിഞ്ഞ ദിവസം ഭാര്യ സുചിത്രയോടൊപ്പം ക്ഷേത്രദർശനത്തിനെത്തി.
ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ വി. കൃഷ്ണകുമാര വാരിയർക്ക് ഓൺലൈനായി തുക കൈമാറിയത്. പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും അന്നദാനത്തിനും മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഒരു കോടി സംഭാവന നല്‍കിയതെന്നും കൃഷ്ണ എല്ല അറിയിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചു. ശബരിമല ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിനും എന്ത് രീതിയില്‍ ശബരിമല വികസിപ്പിക്കാനും സംഭാവന നല്‍കാന്‍ തയ്യാറാണെന്ന് ഡോ. കൃഷ്ണ എല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനോട് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ സീനിയര്‍ ഉദ്യോഗസ്ഥരും കൃഷ്ണ എല്ലയെ ദര്‍ശന സമയത്ത് അനുഗമിച്ചു.
ക്ഷേത്രദർശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെയും കൃഷ്ണ എല്ലയും ഭാര്യയും സന്ദര്‍ശിച്ചു.
വാക്‌സിനുകളും മരുന്നുവികസനവും മരുന്ന് കണ്ടുപിടുത്തവും ആരോഗ്യസേവന ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ഭാരത് ബയോടെക്. കോവാക്‌സിന്‍ എന്ന ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുടമയാണ് ഭാരത് ബയോടെക്. 700 ജീവനക്കാര്‍ ജോലി ചെയ്യുന്ന കമ്പനി ഹൈദരാബാദിലെ ജിനോം വാലിയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: