Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

റാഗിങ്: കുറ്റവും ശിക്ഷയും

നിര്‍ദ്ദേശങ്ങള്‍ആന്റി റാഗിങ് കമ്മറ്റി, ആന്റി റാഗിങ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനം സജീവമാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണം നല്‍കണം. റാഗിങ് സംബന്ധിച്ച് പരാതി നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ പേര് രഹസ്യമായി സൂക്ഷിക്കണം. പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കണം. 7 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒന്നാംവര്‍ഷ പ്രവേശനത്തിനുമുമ്പ് പോലീസ്, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സംയുക്തയോഗം വിളിക്കുകയും റാഗിങ് നടപടികള്‍ വിശദീകരിക്കുകയും വേണം.

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
Dec 8, 2021, 05:00 am IST
in Article

റാഗിങ്ങിന്റെ പേരിലുള്ള കൊടുംക്രൂരതകള്‍ കോളജ് ക്യാമ്പസുകളില്‍ തുടര്‍ക്കഥയാകുന്നു. ഈ കിരാത പ്രവൃത്തിയെത്തുടര്‍ന്ന് എത്ര വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. ആത്മഹത്യാ ശ്രമങ്ങളുടേയും മനോനില തെറ്റിയവരുടേയും എണ്ണം പെരുകി. പലരും പഠനം ഉപേക്ഷിച്ചു. ഗുരുതര മനുഷ്യാവകാശ ലംഘനമാണ് റാഗിങ്ങിന്റെ പേരില്‍ നടക്കുന്നത്.  

റാഗിങ് സംബന്ധിച്ച് മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രത്യേക മാര്‍ഗരേഖ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടുകയോ സീറ്റുകളുടെ എണ്ണം കുറയ്‌ക്കുകയോ തുടര്‍ന്നുള്ള പ്രവേശനം വിലക്കുകയോ ചെയ്യാം. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക താമസ കേന്ദ്രമോ, ഹോസ്റ്റലില്‍ പ്രത്യേക ബ്ലോക്കോ ക്രമീകരിക്കണമെന്നും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഇവിടേക്കുള്ള പ്രവേശനം കര്‍ശനമായി നിരീക്ഷിക്കണമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് പ്രൊഹിബിഷന്‍ ഓഫ് റാഗിങ് ഇന്‍ മെഡിക്കല്‍ കോളേജസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്ന മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

നിര്‍ദ്ദേശങ്ങള്‍ആന്റി റാഗിങ് കമ്മറ്റി, ആന്റി റാഗിങ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനം സജീവമാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണം നല്‍കണം. റാഗിങ്  സംബന്ധിച്ച് പരാതി നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ പേര് രഹസ്യമായി സൂക്ഷിക്കണം. പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കണം. 7 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒന്നാംവര്‍ഷ പ്രവേശനത്തിനുമുമ്പ് പോലീസ്, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സംയുക്തയോഗം വിളിക്കുകയും റാഗിങ് നടപടികള്‍ വിശദീകരിക്കുകയും വേണം. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ പോകുന്ന ക്യാന്റീന്‍, മെസ്, ജിംനേഷ്യം എന്നിവിടങ്ങള്‍ നിരീക്ഷിക്കുക, ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാന്‍ അധികൃതരുടെ അനുമതി വാങ്ങുക, ഹെല്‍പ് ലൈന്‍ നമ്പര്‍, സ്ഥാപനത്തിലെ അധികൃതരുടെ ഫോണ്‍, മറ്റ് വിവരങ്ങള്‍ എന്നിവ താമസകേന്ദ്രങ്ങളില്‍ സ്ഥാപിക്കുക, റാഗിങ് നടക്കാനിടയുള്ള സ്ഥലങ്ങളില്‍ വീഡിയോ നിരീക്ഷണം ഉറപ്പാക്കുക എന്നീ നിര്‍ദ്ദേശങ്ങളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ പോലീസിന് കൈമാറണം. റാഗിങ്  സംബന്ധിച്ച പരാതികള്‍ വിദ്യാര്‍ത്ഥിയോ മാതാപിതാക്കളോ പോലീസിന് നേരിട്ട് നല്‍കിയാലും സ്ഥാപന മേധാവിയും പരാതി നല്‍കാന്‍ ബാധ്യസ്ഥനാണ്. റാഗിങ് വിവരം സര്‍വ്വകലാശാല അധികൃതരെയും അറിയിക്കണം.  

മാന്യതയുടെയും മര്യാദയുടെയും കലാലയ അച്ചടക്കത്തിന്റെയും സകലസീമകളും ലംഘിച്ച് റാഗിങ് ക്യാമ്പസുകളുടെ ശാപമായി മാറിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നുകളും ഈ ക്രൂരതയുടെ ആക്കം വര്‍ദ്ധിപ്പിച്ചു. റാഗിങിനെ കര്‍ശനമായി വിലക്കികൊണ്ടുള്ള അതി ശക്തമായ നിയമവ്യവസ്ഥകള്‍ നിലവിലുണ്ട്. റാഗിങിന് മുതിര്‍ന്നാല്‍ ഭാവി അപകടത്തിലാകും. കുറ്റം തെളിഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരും. റാഗിങ്  ആരും നിശബ്ദമായി സഹിക്കേണ്ടതില്ല. റാഗിങ് നടന്നാലുടന്‍ പ്രതികരിക്കണം. റാഗിങിനെതിരായ നിയമ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. റാഗിങിന് മൗനാനുവാദം നല്‍കിയാല്‍ വിദ്യാഭ്യാസസ്ഥാപനത്തിന്റെ മേലധികാരികളും ജയിലില്‍ പോകേണ്ടിവരും. റാഗിങ് നടത്തിയവര്‍ പലരും ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അധികൃതരും ശിക്ഷാനടപടികള്‍ നേരിടുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് നിരോധിച്ചുകൊണ്ടുള്ള നിയമം 1997 ഒക്‌ടോബര്‍ 23 നാണ് നിലവില്‍ വന്നത്. ഗലൃമഹമ ജൃീവശയശശേീി ീള ഞമഴഴശിഴ ീൃറശിമിരല, 1997 എന്ന പേരില്‍ ആദ്യം ഓര്‍ഡിനന്‍സായിട്ടാണ് നിയമം കൊണ്ടുവന്നത്.  പിന്നീട് കേരള നിയമസഭ ‘ഠവല ഗലൃമഹമ ജൃീവശയശശേീി ീള ഞമഴഴശിഴ അര,േ 1998’  എന്ന പേരില്‍ അത്  നിയമമായി അംഗീകരിച്ച് നടപ്പാക്കി. റാഗിങ് ഏത് രൂപത്തിലും കുറ്റകരവും ശിക്ഷാര്‍ഹവും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യവുമാണ്.  

നിര്‍വ്വചനം വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, ആ വിദ്യാര്‍ത്ഥിയില്‍ ഭീതിയോ ജാള്യതയോ വേവലാതിയോ നാണക്കേടോ ഉണ്ടാക്കുന്ന രീതിയല്‍ പെരുമാറുക, കളിയാക്കുക, ആക്ഷേപിക്കുക, സാധാരണഗതിയില്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുക എന്നിവയെല്ലാം റാഗിങ്ങാണ്. ഇത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അകത്തോ, പുറത്തോ എവിടെവച്ച് നടന്നാലും കുറ്റകരമാണ്. യുജിസി റാഗിങ്ങിനെ പുനര്‍നിര്‍വ്വചിച്ചിട്ടുണ്ട്. ‘തുടക്കക്കാരനോ അല്ലാത്തതോ ആയ ഏത് വിദ്യാര്‍ത്ഥിയോടും വാക്കുകൊണ്ടോ, എഴുത്തുകൊണ്ടോ, പ്രവൃത്തികൊണ്ടോ ഉള്ള മോശമായ ഇടപെടല്‍” എന്നാണ് യുജിസിയുടെ നിര്‍വ്വചനം. ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാത്തരം പീഡനങ്ങളും റാഗിങ്ങാണ്. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അക്കാദമിക് ജോലികള്‍ മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കുക, സാമ്പത്തിക ചൂഷണം, ലൈംഗിക ചൂഷണം, സ്വവര്‍ഗ്ഗരതിക്ക് പ്രേരിപ്പിക്കുക. ഇ-മെയിലിലൂടെയോ പോസ്റ്റ് വഴിയോ അസഭ്യ പ്രയോഗം നടത്തുക, നഗ്നനാക്കുക, മറ്റ് തരംതാണ പ്രവര്‍ത്തികള്‍, ആംഗ്യങ്ങള്‍ എന്നിവയെല്ലാം റാഗിങ്ങിന്റെ പരിധിയില്‍പ്പെടും. സുപ്രീംകോടതിയുടെ യുജിസി ആന്റി റാഗിങ് റെഗുലേഷന്‍ ആക്ട് അനുസരിച്ച് രാജ്യത്തെ എല്ലാ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ കോളജുകളിലും ആന്റി റാഗിങ്  സെല്‍ രൂപീകരിക്കേണ്ടതാണ്.  

ശിക്ഷാ നടപടികള്‍ റാഗിങ് നടന്നതായി തെളിയിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. റാഗിങ്ങില്‍ പങ്കെടുത്തവരും പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാരാണ്. യുജിസി റഗുലേഷന്‍ അനുസരിച്ച് രണ്ടരലക്ഷം രൂപവരെ റാഗിങ് നടത്തിയവരില്‍ നിന്ന് പിഴയായി ഈടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സസ്‌പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്/ഫെല്ലോഷിപ്പ് പിന്‍വലിക്കല്‍, ടെസ്റ്റുകളില്‍ നിന്നോ പരീക്ഷകളില്‍ നിന്നോ ഡീബാര്‍ ചെയ്യല്‍, പരീക്ഷാഫലം തടഞ്ഞുവയ്‌ക്കല്‍, മീറ്റുകള്‍, ടൂര്‍ണമെന്റുകള്‍, യൂത്ത് ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ നിന്ന് ഒഴിവാക്കല്‍, ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഷന്‍, പുറത്താക്കല്‍, പ്രവേശനം റദ്ദാക്കല്‍, സ്ഥാപനത്തില്‍ നിന്ന് ബഹിഷ്‌ക്കരിക്കല്‍ തുടങ്ങിയ ശിക്ഷകള്‍ റാഗിങില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ലഭിക്കും.

റാഗിങ് നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ സെക്ഷന്‍ 5 പ്രകാരം ആ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും ഡിസ്മിസ് ചെയ്യും. അയാള്‍ക്ക് മറ്റേതൊരു സ്ഥാപനത്തിലും അടുത്ത 3 വര്‍ഷത്തേക്ക് പ്രവേശനവും ലഭിക്കില്ല. റാഗിങ് നടന്നതായി വിദ്യാര്‍ത്ഥിയോ രക്ഷകര്‍ത്താവോ മാതാപിതാക്കളോ, അധ്യാപകരോ സ്ഥാപനത്തിന്റെ മേലധികാരിക്ക് പരാതി നല്‍കിയാല്‍, മുന്‍വിധി കൂടാതെ ആക്കാര്യം 7 ദിവസത്തിനകം അന്വേഷിച്ച് പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ റാഗിങ് നടത്തിയവരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യണം. തുടര്‍ന്ന് റാഗിങ് സംബന്ധിച്ച പരാതി പോലീസിന് കൈമാറണം.

വിദ്യാഭ്യാസസ്ഥാപനത്തിന്റെ മേലധികാരി നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടാല്‍ ആ വസ്തുത രേഖാമൂലം പരാതിക്കാരനെ അറിയിക്കണം. മേല്‍പ്പറഞ്ഞ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അദ്ദേഹം റാഗിങിന് പ്രേരകമായ രീതിയില്‍ പ്രവര്‍ത്തിച്ചതായി കണക്കാക്കി സെക്ഷന്‍ 4 അനുസരിച്ച് ശിക്ഷിക്കപ്പെടും. റാഗിങ് തടയുന്നതിന് പരാജയപ്പെടുന്ന കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുവാനോ ധനസഹായം നിര്‍ത്തി വയ്‌ക്കാനോ യുജിസിക്കധികാരുമുണ്ട്.  

പരാതിപ്പെടേണ്ടതെങ്ങനെ?

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയാന്‍ ഹെല്‍പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതിപ്പെടാം. ഇ-മെയിലിലും പരാതി അയക്കാം. പരാതി ലഭിച്ചാലുടന്‍ 15 മിനിറ്റിനകം സഹായ നടപടി ഉണ്ടാകും. വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ 1800-180-55 22. ഇ-മെയില്‍: വലഹുഹശില@മിശേൃമഴഴശിഴ.ില േആണ്. ഇന്ത്യാതലത്തില്‍ 155222 എന്ന നമ്പറിലും കേരളാതലത്തില്‍ 9846700100 എന്ന നമ്പറിലും വിളിക്കാം. യുജിസിയുടെ റാഗിങ് വിരുദ്ധ നിയമങ്ങള്‍ ംംം.ൗഴര.മര.ശി അല്ലെങ്കില്‍ ംംം.ലറൗരമശേീി.ിശര.ശി എന്നതില്‍ ലഭ്യമാണ്. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സേവനവും ലഭിക്കും. വിലാസം, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, നിയമ സഹായഭവന്‍, ഹൈക്കോര്‍ട്ട് കോമ്പൗണ്ട്, കൊച്ചി-31, ഇ-മെയില്‍: സലഹമെ@ിശര.ശി, ഹെല്‍പ് ലൈന്‍ നമ്പര്‍: 9846700100 , 8075789768

Tags: കോളേജ്ആന്റി റാഗിങ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

Kerala

കേരളത്തിലെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 102 പരിശോധനകള്‍ നടത്തി, 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.