ചെന്നൈ: നടന് കമല്‍ഹാസനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി. ക്വാറന്റൈന് ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. കമല്ഹാസന് ആരോഗ്യവകുപ്പ് നോട്ടീസയക്കുകയാണ് ചെയ്തത്. കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം. കോവിഡ് ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് കമല്ഹാസന് ആശുപത്രി വിട്ടത്. തുടര്‍ന്ന് സമ്പര്‍ക്കവിലക്കില്‍ കഴിയുന്നതിന് പകരം നേരെ സ്വകാര്യ ചാനലിന്റെ ഷൂട്ടിങ് സെറ്റിലേക്കാണ് കമല്‍ പോയത്. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി
കോവിഡ് ബാധിച്ച് നെഗറ്റീവ് ആയാല്‍ പോലും ഏഴ് ദിവസം ക്വാറന്റീനില്‍ ഇരിക്കണം എന്നാണ് തമിഴ്നാട്ടിലെ നിയമം. എന്നാല്‍ കമല്ഹാസന് ബിഗ് ബോസ് ചിത്രീകരണത്തിന് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയതെന്ന് ഹെല്‍ത്ത് സെക്രട്ടറി ഡോ ജെ. രാധാകൃഷ്ണന് പറഞ്ഞു.
കമല്‍ഹാസന്റെ അഭാവത്തില്‍ ഒരാഴ്ചയോളം ബിഗ് ബോസ് ഷോയില്‍ ആതിഥേയയായി നടി രമ്യകൃഷ്ണനാണ് എത്തിയത്. താന്‍ കോവിഡ് ബാധിതനാണെന്ന് താരം തന്നെയാണ് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: