മുംബൈ: 2022 ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത പ്രവചിച്ച് വിദഗ്ധന്‍. ഐഐടി കാണ്‍പൂരിലെ വിദഗ്ധനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം തരംഗത്തില്‍ രാജ്യത്ത് പ്രതിദിനം ഒന്ന് മുതല്‍ ഒന്നര ലക്ഷംവരെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടേക്കമെന്നും എന്നാല്‍ രണ്ടാം തരംഗത്തെക്കാള്‍ ഇതിനു തീവ്രത കുറവായിരിക്കുമെന്നു കോവിഡിന്റെ മാത്തമാറ്റിക്കല്‍ പ്രോജക്ഷനില്‍ പങ്കാളിയായ മഹീന്ദ്ര അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പുതിയ വകഭേദത്തിന് വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. രണ്ടാം തരംഗത്തിനിടെ രാജ്യത്ത് പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. മെയ് മാസത്തിലാണ് മൂന്നാം തരംഗം വളരെ കൂടിയത്. അതേസമയം, കോവിഡിന്റെ പുതിയ വകഭേദമായ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. ഇന്ന് കൂടുതല്‍ പേരുടെ പരിശോധനാ ഫലം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കര്‍ണാടകയിലാണ് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്, ഡല്‍ഹി എന്നിവിടങ്ങളിലും വിദേശയാത്ര കഴിഞ്ഞെത്തിയവരില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ 27 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 17 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ജീനോം പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്ക് പട്ടികയില്‍ അഞ്ച് പേരെയും ലോ റിസ്ക് പട്ടികയില്‍ 315 പേരേയും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ ആളുകള്‍ കൂടിനില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടിയന്തിര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: