മുബൈ: രാജ്യത്ത് വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മുംബൈയിലാണ് രണ്ട് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 23 ആയി.
ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ സുഹൃത്ത് അമേരിക്കയില്‍ നിന്നെത്തിയ 37 കാരനുമാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ പേരില്‍ രോഗം കണ്ടെത്തുന്ന സാഹചര്യത്തില്‍ മഹാരാഷ്‌ട്ര പരിശോധന വര്‍ധിപ്പിച്ചതിനൊപ്പം ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്കും കുറച്ചു. ലാബുകളില്‍ ടെസ്റ്റ് നിരക്ക് 500 ല്‍ നിന്ന് 350 രൂപയാക്കി കുറച്ചു. വീടുകളില്‍ വന്ന് സാമ്പിള്‍ ശേഖരിക്കുന്നതിന് ഇനി 700 രൂപ മതിയാകും. വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്കും കുറച്ചിട്ടുണ്ട്.
ഞായറാഴ്ച മാത്രം രാജ്യത്ത് 17 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ജയ്പൂര്‍, പൂനെ, ഡല്‍ഹി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്‌ട്രയില്‍ താനെ ഡോംബിവലി സ്വദേശിക്കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിന് പിന്നാലെ കോര്‍പ്പറേഷന്‍ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കിയിരുന്നു. കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: