തിരുവനന്തപുരം: സിപിഎം ലോക്കല്‍ സെക്രട്ടരി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും മറിച്ച് വ്യക്തി വൈരാഗ്യം കാരണമാണെന്ന് ഒന്നാം പ്രതി ജിഷ്ണു. സന്ദീപുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും അതിന്റെ പേരിലാണ് ആക്രമിച്ചത് എന്നും ജിഷ്ണു പറഞ്ഞു. അഞ്ച് പ്രതികളെയും കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോള്‍ മാദ്ധ്യമങ്ങളോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.
ഇത് രാഷ്ട്രീയ കൊലപാതകമല്ല. വ്യക്തിവൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണം. തങ്ങള്‍ ബിജെപിക്കാര്‍ അല്ലെന്നും കൊല്ലണമെന്ന് വിചാരിച്ചല്ല ആക്രമിച്ചത് എന്നും ജിഷ്ണു പറഞ്ഞു. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വ്യക്തിവൈരാഗ്യം ഉണ്ടായത് എന്ന് മൂന്നാം പ്രതി നന്ദു വെളിപ്പെടുത്തി. അതേസമയം അറസ്റ്റിലായ പ്രതികളെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഗൂണ്ട സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് ആദ്യം വ്യക്തമാക്കിയ പോലീസി പിന്നീട് സിപിഎം സമ്മര്‍ദത്തെ തുടര്‍ന്ന് നിലപാട് മാറ്റിയിരുന്നു. ആര്‍എസ്എസ് ആണ് കൊലയ്ക്കു പിന്നിലെന്ന് സിപിഎം നേതൃത്വം ആദ്യം മുതല്‍ തന്നെ വ്യാജപ്രചാരണം നടത്തിവരികയാണ്. തങ്ങള്‍ക്കു രാഷ്ട്രീയമില്ലെന്ന് പ്രതികള്‍ വ്യക്തമാക്കിയതോടെ നുണക്കഥകള്‍ പൊളിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: