കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേസ്്, മിറോസാം, മണിപ്പൂര്‍, ഒഡീഷ ടീമുകള്‍ സെമിയിലെത്തി. മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്യാപ്റ്റന്‍ സുപ്രിയ റൗട്രേയ്‌യുടെ ഹാട്രിക്കില്‍ റെയില്‍വേ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കു ഗോവയെ തകര്‍ത്തു .
33-ാം മിനിറ്റില്‍ സുഷ്മിത ജാദവിലൂടെ ആദ്യം ഗോളടിച്ചത് ഗോവയാണ്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സുപ്രിയയുടെ ആദ്യ ഗോളിലൂടെ റെയില്‍വേ തിരിച്ചടിച്ചു.
56-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കും സുപ്രിയ വലയിലെത്തിച്ചു. രണ്ടു മിനിറ്റിനകം മൂന്നാം ഗോളും നേടി സുപ്രിയ ഹാട്രിക് പൂര്‍ത്തിയാക്കി. 69-ാം മിനിറ്റില്‍ മംമ്തയിലൂടെ റെയില്‍വേ സ്‌കോര്‍ പട്ടിക തികച്ചു. അവസാന നിമിഷങ്ങളില്‍ സുഷ്മിതയിലൂടെ ഗോവ ഒരു ഗോള്‍ കൂടി മടക്കി.
കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറാം ഒന്നിനെതിരെ നാല് ഗോളുകള്‍ക്കു മഹാരാഷ്‌ട്രയെ പരാജയപ്പെടുത്തി. 10, 87 മിനിറ്റുകളില്‍ എലിസബത്ത് വാന്‍ലാല്‍മാവിയും 24, 66 മിനിറ്റുകളില്‍ ലാല്‍നുസിയാമി യുമാണ് മിസോറാമിന് വേണ്ടി ഗോളടിച്ചത്. 47-ാം മിനിറ്റില്‍ കരണ്‍ പെയ്‌സ് മഹാരാഷ്‌ട്രയുടെ ആശ്വാസ ഗോള്‍ നേടി.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് ഒഡിഷ സെമിയില്‍ സ്ഥാനം ഉറപ്പാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഒഡീഷയുടെ ജയം.
കൂത്തുപറമ്പില്‍ നടന്ന മത്സരത്തില്‍ അസമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി മണിപ്പൂരും സെമിയില്‍ പ്രവേശിച്ചു.
സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും. ഫൈനല്‍ ഒമ്പതിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: