മുംബൈ: ഇന്ത്യ വിടാന്‍ ശ്രമിച്ച ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യം തടഞ്ഞുവെച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 200 കോടിയുടെ പണം പിടിച്ചുപറിക്കേസില്‍ ലുക്കൗട്ട് നോട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാലാണ് ജാക്വിലിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.
പിന്നീട് ദല്‍ഹിയില്‍ ഇഡി ഓഫീസില്‍ ഹാജരാകാമെന്ന ഉറപ്പില്‍ വിമാനത്താവളത്തില്‍ നിന്നും വിട്ടയച്ചു. തട്ടിപ്പുവീരന് സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ടുള്ള 200 കോടിയുടെ പണം തട്ടിപ്പുകേസില്‍ പ്രതിയായതിനാലാണ് ഇന്ത്യ വിടാന്‍ അനുവദിക്കാതിരുന്നത്. അന്വേഷണവുമായി സഹകരിക്കാനാവശ്യപ്പെടുന്ന സമന്‍സ് ഉടനെ ജാക്വിലിന് നല്‍കും. ദുബായില്‍ ഒരു ഷോയില്‍ പങ്കെടുക്കാനാണ് ജാക്വിലിന് ഫെര്‍ണാണ്ടസ് മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ജാക്വിലിന്റെ നീക്കങ്ങള്‍ അറിയാന്‍ ഇഡി നിരന്തരം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇഡി അവരെ ദല്‍ഹിയില്‍ ചോദ്യം ചെയ്യാനായി കൊണ്ടുവരുമെന്നറിയുന്നു. ഇക്കാര്യത്തില്‍ ഇഡി മുംബൈ പൊലീസുമായി ബന്ധപ്പെടും.
നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് സുകേഷ് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെളിപ്പെടുത്തിയിരുന്നു. മറ്റൊരു നടി നോറ ഫതേഹിയ്ക്ക് കാറും നല്കി. നേരത്തെ ചോദ്യം ചെയ്യലില്‍ സുകേശും ഇക്കാര്യം പറഞ്ഞിരുന്നു.
മോഡലും ബ്യൂട്ടീഷനുമായ മലയാളി ലീന മരിയ പോളിന്റെ ഭര്‍ത്താവ് കൂടിയായ സുകേഷ് ചന്ദ്രശേഖര്‍ നടി ജാക്വിലിനെ ചുംബിക്കുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിയുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ഇഡി ജാക്വിലിനെയും നോറയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ജാക്വിലിന് പല തവണ സമന്‍സ് കിട്ടിയിട്ടും ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
ജയിലിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് താന്‍ കോടികളുടെ കൈക്കൂലി നല്‍കിയതായും സുകേഷ് വെളിപ്പെടുത്തിയിരുന്നു. താന്‍ ജയിലിലിരുന്ന 200 കോടിയുടെ പിടിച്ചുപറി റാക്കറ്റ് നടത്തിയിരുന്നതായും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഒരു ബാങ്ക് മാനേജര്‍, ഹവാല ഓപ്പറേറ്റര്‍ എന്നിവരെല്ലാം സുകേഷ് ചന്ദ്രശേഖറിന്റെ റാക്കറ്റിന്റെ ഭാഗമായിരുന്നു.ഈ റാക്കറ്റില്‍ ജാക്വിലിന് ഫെര്‍ണാണ്ടസും ഉള്‍പ്പെട്ടിരുന്നു.
സുകേഷ് ചന്ദ്രശേഖര്‍ ഒരു മികച്ച മൊബൈല്‍ ആപ് ഉപയോഗിച്ച് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലിരുന്ന് പണം പിടുങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: