കൊച്ചി: ആര് എസ് എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര് ഹരിയെ സന്ദര്‍ശിച്ച് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന് പിള്ള. ആര് ഹരി ചികിത്സയില്‍ കഴിയുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം.
നിശബ്ദമായ പൊതു പ്രവര്‍ത്തനത്തിന്റെ മാതൃകയാണ് ആര് ഹരിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. അദേഹത്തിന്റെ ചികിത്സക്ക് മികച്ച സൗകര്യമാണ് ആശുപത്രിയില്‍ ഒരുക്കിയതെന്നും പി എസ് ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: