മരക്കാര്‍ അറബികടലിന്റെ സിംഹത്തിന്റെ വ്യാജപതിപ്പ് ടെലഗ്രാമില്‍ പ്രചരിപ്പിച്ചതിന് മാപ്പ് അപേക്ഷിച്ച് യുവാവ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫാണ് മോഹന്‍ലാലിനോടും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോടും മാപ്പ് പറഞ്ഞത്.
ഫാന്‍ ഫൈറ്റിന് വേണ്ടി തമാശയ്ക്ക് ചെയ്തതാണ്. എന്നാല്‍ അതൊക്കെ ഇത്രയധികം കുഴപ്പങ്ങള്‍ക്ക് കാരണമാകും എന്ന് താന്‍ കരുതിയിരുന്നില്ല. മോഹന്‍ലാലിനോടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും മോഹന്‍ലാല്‍ ആരാധകരോടും നിരുപാധികം മാപ്പ് അപേക്ഷിക്കുന്നുവെന്ന് നസീഫ് അറിയിച്ചു.
ടെലിഗ്രാം ഉപയോഗിക്കുന്നതിന് ഇടയില്‍ മരക്കാറിന്റെ ഒരു പ്രിന്റ് കൈയില്‍ കിട്ടി. ഞങ്ങള്‍ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്പനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ചുമ്മാ ആ പ്രിന്റ് ഞാന്‍ ആ ഗ്രൂപ്പില്‍ അയച്ചതാണ്. ഫാന്‍ ഫൈറ്റിന്റെ പേരില്‍. സുഹൃത്ത് അത് സ്ക്രീന്‍ഷോട്ട് എടുത്ത് മറ്റു ചില സുഹൃത്തുകള്‍ക്ക് അയച്ചു.
അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുന്‍പും ഇത്തരം ലിങ്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പോയിട്ടില്ല. ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. എന്നോട് ക്ഷമിക്കുക. ലാലേട്ടനോടും ലാലേട്ടന് ഫാന്‍സിനോടും ആന്റണി പെരുമ്പാവൂരിനോടും ക്ഷമ ചോദിക്കുന്നു.മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം നടക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച ഇയാളെ ഇന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: