തിരുവനന്തപുരം: ബിജെപിയുടെ നേതൃനിരകളിലേക്ക് കൂടുതല്‍ വനിതാ നേതാക്കള്‍. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ത്രീശാക്തീകരണം വാക്കുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ ഇത് പ്രവര്‍ത്തനപഥത്തിലെത്തിച്ച് മാതൃകയായിരിക്കുകയാണ് ബിജെപി. നിയോജകമണ്ഡലങ്ങള്‍ പുനക്രമീകരിച്ചപ്പോള്‍ 19 മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ വനിതകള്‍ക്ക് നല്‍കിയാണ് ബിജെപി ‘നാരീശക്തി’യുടെ ദൃഷ്ടാന്തമായി മാറിയത്.
ആകെയുള്ള 280 മണ്ഡലം പ്രസിഡന്റുമാരില്‍ 19 വനിതാനേതാക്കളാണ് മണ്ഡലങ്ങളുടെ അമരത്ത് എത്തിയത്. പാര്‍ട്ടിയുടെ സംഘടനാ തലങ്ങളില്‍ കൂടുതല്‍ വനിതകളെത്തുമെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. ബിജെപിയിലേക്ക് കൂടുതല്‍ വനിതകള്‍ കടന്നുവരുകയും നേതൃത്വത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നത് വരുംകാലങ്ങളിലെ പാര്‍ട്ടിയുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു. നേരത്തെ വനിതകള്‍ ഇല്ലാതിരുന്ന സ്ഥാനത്തു നിന്നാണ് ഇപ്പോള്‍ നിയോജകമണ്ഡലത്തിന്റെ തലപ്പത്തേക്ക് 19 വനിതകള്‍ എത്തുന്നതെന്നതും ശ്രദ്ധേയം.
സുമി ബാലു (വട്ടിയൂര്‍ക്കാവ്), വിജി സുബാഷ് (വര്‍ക്കല), മോന്‍സി ദാസ് (കൊല്ലം), മഞ്ചു അനില്‍ (ചെട്ടിക്കുളങ്ങര), ദീപ ജി. നായര്‍ (ആറന്മുള), മഞ്ചു പ്രദീപ് (അയര്‍ക്കുന്നം), ലത ഗോപിനാഥ് (തൃക്കാക്കര), രേഖ പ്രഭാത് (വാഴക്കുളം), ഷീജ സതീഷ് (കാലടി), ശ്രീലക്ഷ്മി സുദീപ് (തൊടുപുഴ), ലിനി ബിജു (ഒല്ലൂര്‍), ഗംഗ വാര്യര്‍ (കൊങ്കാട്), കവിതാ എ.എസ് (ബത്തേരി), ജലജ (അഴീക്കോട്), അഡ്വ. അര്‍ച്ചന (കണ്ണൂര്‍), സൊമിത ശശിധരന് (രാമനാട്ടുകര), സബിത പ്രഹ്ലാദന് (കോഴിക്കോട് നോര്‍ത്ത്), പ്രമീള മഞ്ചള് (കാസര്‍കോട്) എന്നിവരാണ് വനിതാ മണ്ഡലം പ്രസിഡന്റുമാര്‍. മണ്ഡലം കമ്മിറ്റി ഭാരവാഹികളില്‍ അഞ്ച് പേരും കമ്മിറ്റിയിലെ 45ല്‍ 15 പേരും വനിതകളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: