Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തിരുവല്ല കൊലപാതകം; സന്ദീപ് കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാകാം; സിപിഎം ഗൂഢാലോചന അന്വേഷിക്കണം: കെ.സുരേന്ദ്രന്‍

അറസ്റ്റിലായ നാലു പ്രതികള്‍ സിപിഎം ബന്ധമുള്ളവരാണ്. സിപിഎം നേതൃത്വം അറിയാതെ ഇങ്ങനൊരു കൊലപാതകം നടക്കില്ല. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ എങ്ങനെയാണ് പെരിങ്ങര ലോക്കല്‍ സെക്രട്ടറിയെ വധിച്ച കേസില്‍ പ്രതിയാകുന്നത്? ഇയാളുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കണം. ഇയാള്‍ക്ക് കണ്ണൂരിലെ സിപിഎം കൊട്ടേഷന്‍ സംഘവുമായി ബന്ധമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 05:01 pm IST
inKerala

തിരുവനന്തപുരം: പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവല്ല കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിട്ടുണ്ട്. സിപിഎമ്മിലെ വിഭാഗീയത കൊലപാതകത്തിന് കാരണമായിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദേഹം പറഞ്ഞു.  

തിരുവല്ലയില്‍ പാര്‍ട്ടിസമ്മേളനങ്ങളുടെടെ ഭാഗമായി സിപിഎമ്മില്‍ വലിയ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുണ്ട്. ഇതിന് ഈ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം.  സിപിഎമ്മിലെ ഉന്നതരായ നേതാക്കള്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമോയെന്ന് അന്വേഷിക്കണം. കൊലപാതകം നടന്നപ്പോള്‍ സിപിഎം വ്യാപകമായി പോസ്റ്ററുകളും ഫ്‌ലക്‌സ്‌ബോര്‍ഡുകളും തിരുവല്ലയില്‍ വെച്ചിരുന്നു. പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ സംഭവം നടന്ന ഉടനെ പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞു. സിപിഎമ്മിന്റെ പല ഉന്നത നേതാക്കളും ഇത് ഏറ്റെടുത്തു. കൊല്ലപ്പെട്ടയാളുടെ സന്തതസഹചാരിയും ഡിവൈഎഫ്‌ഐ നേതാവുമായ അഡ്വ.മനു കൊലപാതകം ഗുണ്ടാസംഘം നടത്തിയതാണെന്ന പോസ്റ്റിട്ടിരുന്നു. എന്നാല്‍ സിപിഎം നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ കൊണ്ട് പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.  

അറസ്റ്റിലായ നാലു പ്രതികള്‍ സിപിഎം ബന്ധമുള്ളവരാണ്. സിപിഎം നേതൃത്വം അറിയാതെ ഇങ്ങനൊരു കൊലപാതകം നടക്കില്ല. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ എങ്ങനെയാണ് പെരിങ്ങര ലോക്കല്‍ സെക്രട്ടറിയെ വധിച്ച കേസില്‍ പ്രതിയാകുന്നത്? ഇയാളുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കണം. ഇയാള്‍ക്ക് കണ്ണൂരിലെ സിപിഎം കൊട്ടേഷന്‍ സംഘവുമായി  ബന്ധമുണ്ട്.

കേസില്‍ അറസ്റ്റിലായ നന്ദു അജി, വിഷ്ണുകുമാര്‍ എന്നിവര്‍ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐസിപിഎം പ്രവര്‍ത്തകരാണ്. നന്ദുവിന്റേയും വിഷ്ണുവിന്റേയും സിപിഎം പശ്ചാത്തലം പകല്‍പോലെ വ്യക്തമാണ്. അവര്‍ പാര്‍ട്ടി ക്ലാസുകളില്‍ പോകുന്നവരാണ്. ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്വങ്ങളില്‍ ഇരിക്കുന്നവരാണ്. പിതാവ് ബ്രാഞ്ച് കമ്മറ്റി മെമ്പറും പാര്‍ട്ടി അംഗവുമാണ്. കേസിലുള്‍പ്പെട്ട പായിപ്പാട് സ്വദേശി പ്രമോദ് പ്രസന്നന്‍ പ്രധാനപ്പെട്ട സിപിഎം പ്രവര്‍ത്തകനാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പ്രതികളെ രാത്രിക്ക് രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വ്യാപകമായ അക്രമം നടത്താനുള്ള സിപിഎം തന്ത്രം പാളിയത്. അതുകൊണ്ടാണ് സിപിഎം കേസ് അന്വേഷണം അട്ടിറിക്കാന്‍ ശ്രമിക്കുന്നത്.  ഈ കേസ് പൊലീസ് ശരിയായ രീതിയിലാണ് അന്വേഷിച്ച് തുടങ്ങിയത്. അതുകൊണ്ടാണ് പിആര്‍ നിശാന്തിനി ഐപിഎസിനെതിരെ വലിയ സൈബര്‍ആക്രമണം നടക്കുന്നത്. സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് സിപിഎം നേതാക്കളാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരു കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ ഭരിക്കുന്ന പാര്‍ട്ടി ആസൂത്രിതമായ സൈബര്‍ ആക്രമണം നടത്തുകയാണ്. കോടിയേരിയുടെ ഭീഷണി വന്നതോടെ പൊലീസ് ഇപ്പോള്‍ പാര്‍ട്ടി പറയും പോലെയാണ് പോകുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് പറഞ്ഞിട്ടില്ല. ആര്‍എസ്എസ്സിനെതിരെ സംസ്ഥാനത്ത് പുറത്തു നടക്കുന്ന അവാസ്തവമായ കാര്യങ്ങള്‍ പോലും പറയുന്ന അദ്ദേഹം സത്യം ബോധ്യപ്പെട്ടതു കൊണ്ടാണ് മൗനം അവലംബിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: കൊലപാതകംകേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.