കേരളത്തില്‍ നിഫ്റ്റ് കാമ്പസ് കണ്ണൂരില്‍ ഫാഷന്‍ ടെക്നോളജി പഠിക്കാന്‍ ഇന്ത്യയൊട്ടാകെയുള്ള ‘നിഫ്റ്റ്’ കാമ്പസുകളില്‍ മികച്ച അവസരം. കേരളത്തില്‍ നിഫ്റ്റ് കാമ്പസ് കണ്ണൂരിലാണ്. വിവിധ കാമ്പസുകളിലായി ബിഡെസ്, ബിഎഫ്ടെക്, എംഡെസ്, എംഎഫ്എം, എംഎഫ്റ്റി, ഡോക്ടറല്‍ പ്രോഗ്രാമുകളിലാണ് പ്രവേശനം. അണ്ടര്‍ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 6 ന് ദേശീയതലത്തില്‍ നടത്തും.
ഇതിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. ജനുവരി 17 വരെ പിഴ കൂടാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. http://niftadmissions.in- ല്‍ രജിസ്ട്രേഷന് സൗകര്യം ലഭ്യമാണ്. നിഫ്റ്റ് കാമ്പസുകള്‍, കോഴ്സുകള്‍, സീറ്റുകള്‍, സെലക്ഷന് നടപടിക്രമം, ഫീസ് നിരക്ക്, ഹോസ്റ്റല്‍ സൗകര്യം മുതലായ സമഗ്രവിവരങ്ങളടങ്ങിയ 2022 വര്‍ഷത്തെ പ്രോസ്പെക്ടസ് www.nift.ac.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസില്‍/വെബ്സൈറ്റിലുണ്ട്.
പ്രോഗ്രാമുകള്‍: ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്) പ്രോഗ്രാമില്‍ ആക്സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, ഫാഷന്‍ ഡിസൈന്‍, നിറ്റ്വെയര്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍ എന്നിവ പഠിക്കാം. യോഗ്യത: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.
ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (ബിഎഫ്ടെക്)- അപ്പാരല്‍ പ്രൊഡക്ഷന്‍ ്രേപാഗ്രാം പ്രവേശനത്തിന് ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. അംഗീകൃത ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2022 ഓഗസ്റ്റ് ഒന്നിന് 24 വയസിന് താഴെയാവണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവുണ്ട്.
മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ് (എംഎഫ്എം) പ്രോഗ്രാമുകളില്‍ പ്രവശനത്തിന് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്‍ഐഎഫ്റ്റി/എന്ഐഡിയില്നിന്നും ത്രിവത്സര ഡിപ്ലോമ നേടിയവരെ പരിഗണിക്കും.
മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (എംഎഫ്കെ) പ്രോഗ്രാം പ്രവേശനത്തിന് ബിഎഫ്ടെക് അല്ലെങ്കില്‍ ബിഇ/ബിടെക് ബിരുദമുള്ളവര്‍ക്കാണ് അവസരം.
പിജി പ്രോഗ്രാമുകള്‍ക്ക് പ്രായപരിധിയില്ല. ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷാ ഫീസ് 3000 രൂപയാണ്. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1500 രൂപ മതി. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
പ്രവേശന പരീക്ഷ: അണ്ടര്‍ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പേപ്പര്‍ അധിഷ്ഠിത പരീക്ഷ ഫെബ്രുവരി 6 ന് കണ്ണൂര്‍, കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, മധുരെ, ബെംഗളൂരു, ഹൈദ്രാബാദ്, വിശാഖപട്ടണം, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെ രാജ്യത്തെ 32 കേന്ദ്രങ്ങളിലായി നടത്തും. ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (കാറ്റ്), ജനറല്‍ എബിലിറ്റി ടെസ്റ്റ് (ഗാറ്റ്) എന്നിങ്ങനെ ടെസ്റ്റില്‍ രണ്ട് ഭാഗങ്ങളുണ്ട്. രണ്ട് മണിക്കൂര്‍ വീതം സമയം ലഭിക്കും.
ബിഡെസ് പ്രവേശനത്തിന് കാറ്റ്, ഗാറ്റ് എന്നിവയില്‍ യോഗ്യത നേടി ഗ്രൂപ്പ് ചര്‍ച്ചയിലും അഭിമുഖത്തിലും പങ്കെടുക്കണം.
എംഎഫ്എം, എംഎഫ്ടെക് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ‘ഗാറ്റ്’ യോഗ്യത നേടി ഗ്രൂപ്പ് ചര്‍ച്ചയിലും അഭിമുഖത്തിലും വിജയിക്കണം.
ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ കമ്മ്യൂണിക്കേഷന്‍ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, അനലിറ്റിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍ എന്നിവയില്‍ പ്രാവീണ്യമളക്കളന്ന ചോദ്യങ്ങളുണ്ടാവും. പരീക്ഷാ ഘടന ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റിലീം മറ്റും ഉയര്‍ന്ന സ്കോര്‍ നേടുന്നവര്‍ക്കാണ് പ്രവേശന യോഗ്യത.
നിഫ്റ്റ് കാമ്പസുകള്‍: കണ്ണൂര്‍, ബെംഗളൂരു, ഭോപ്പാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദ്രബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂദല്‍ഹി, പാറ്റ്ന, പാഞ്ചകുല, റായ്ബറേലി, ഷില്ലോംഗ്, കാന്‍ഗ്ര, ജോധ്പൂര്‍, ഭുവനേശ്വര്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് നിഫ്റ്റ് കാമ്പസുകള്‍ ഉള്ളത്. ഓരോ കാമ്പസിലും ലഭ്യമായ കോഴ്സുകളും സീറ്റുകളും, ഫീസ് നിരക്കുകളും സംവരണവുമെല്ലാം പ്രോസ്പെക്ടസിലുണ്ട്. എല്ലാ അണ്ടര്‍ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലും കൂടി ആകെ 5023 സീറ്റുകളാണുള്ളത്.
നിഫ്റ്റ് കണ്ണൂര്‍ കാമ്പസില്‍ (ധര്മ്മസല, മങ്ങാട്ടുപറമ്പ്) ബിഡെസ് ഫാഷന്‍ ഡിസൈന്‍- 44, ടെക്സ്റ്റൈല്‍ ഡിസൈന്‍-44, നിറ്റ്വെയര്‍ ഡിസൈന്‍-44, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍-44, ബിഎഫ്ടെക് അപ്പാരല്‍ പ്രൊഡക്ഷന്‍-44, മാസ്റ്റര്‍ ഓഫ് ഡിസൈന്‍-44, എംഎഫ്എം-44 എന്നിങ്ങനെ ആകെ 308 സീറ്റുകളാണുള്ളത്.
ഫീസ് നിരക്കുകള്‍: 8 സെമസ്റ്ററായുള്ള നാലുവര്‍ഷത്തെ റഗുലര്‍ അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകളില്‍ 2022 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ഓരോ സെമസ്റ്ററിലും വിവിധ ഇനങ്ങളിലായി ഒടുക്കേണ്ട ഫീസ് നിരക്കുകള്‍ ഇപ്രകാരമാണ്- സെമസ്റ്റര്‍-1- 174700 രൂപ, സെമസ്റ്റര്‍-2- 136000, സെമസ്റ്റര്‍-3- 161900 രൂപ, സെമസ്റ്റര്‍-4- 143000 രൂപ, സെമസ്റ്റര്‍-5- 169800 രൂപ, സെമസ്റ്റര്‍-6-150000 രൂപ, സെമസ്റ്റര്‍-7-184300 രൂപ, സെമസ്റ്റര്‍-8-158000 രൂപ.എന്‍ആര്‍ഐ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഫീസ് നിരക്കുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: