ഡോ. മഹേന്ദ്രനാഥ് പാണ്ഡെ
കേന്ദ്ര ഘന വ്യവസായ മന്ത്രി
ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. 2030-ഓടെ ഏകദേശം 40 കോടി ഉപഭോക്താക്കള്‍ക്ക് വാഹനം ആവശ്യമായി വരുമെന്നതിനാല്‍ തന്നെ സമീപഭാവിയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യയെത്തും. രാജ്യത്തിന് ഒരു ഗതാഗത വിപ്ലവവും ആവശ്യമാണ്. അടിസ്ഥാന സൗകര്യ മേഖലയിലെ തടസ്സങ്ങളും, തീവ്രമായ വായു മലിനീകരണവും അനുഭവിക്കുന്ന തിരക്കേറിയ നഗരങ്ങളില്‍, വിലകൂടിയ ഇറക്കുമതി ചെയ്ത ഇന്ധനം ഉപയോഗിക്കുന്ന കൂടുതല്‍ കാറുകള്‍ എത്തിക്കുക എന്ന നിലവിലെ രീതി അപ്രായോഗികമാണ്. രാജ്യത്തെ നഗരങ്ങളെ ഇത് ശ്വാസം മുട്ടിക്കും. കാല്‍നട യാത്രക്കാര്‍ക്കുള്ള സൗകര്യം, മികച്ച പൊതുഗതാഗതം, റെയില്‍വേ, റോഡുകള്‍, മികച്ച കാറുകള്‍ എന്നിവ ഒരു ഗതാഗത വിപ്ലവത്തിന്റെ നിരവധി ഘടകങ്ങളില്‍ ചിലതാണ്. ഇവയില്‍ പല ‘മികച്ച കാറുകളും’ വൈദ്യുത വാഹനങ്ങളായിരിക്കും. ഗതാഗത മേഖലയെ കാര്‍ബണ്‍ രഹിതമാക്കാനുള്ള ആഗോള തന്ത്രമാണ് വൈദ്യുത വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനം. 2030-ഓടെ വില്‍ക്കപ്പെടുന്ന പുതിയ വാഹനങ്ങളില്‍ കുറഞ്ഞത് 30ശതമാനമെങ്കിലും ഇലക്ട്രിക് ആക്കാന്‍ ലക്ഷ്യമിടുന്ന ആഗോള ഇവി( ഇലക്ട്രിക് വെഹിക്കിള്‍) 30@30 പ്രചാരണ പരിപാടിയെ പിന്തുണയ്ക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഗ്ലാസ്ഗോ ഉച്ചകോടി ഇഛജ26ല്‍ , ‘പഞ്ചാമൃത്’- അഞ്ച് ഘടകങ്ങള്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതും ഇതേ പ്രതിബദ്ധതയോടെയാണ്. നമ്മുടെ ഭാവി തലമുറയുടെ ജീവിതം ശോഭനവും സുരക്ഷിതവും സമൃദ്ധവുമാക്കുന്നതിന്, ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 50 ശതമാനം പുനഃരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകള്‍ വഴി നിറവേറ്റുക, 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 1 ബില്യണ്‍ ടണ്‍ കുറയ്ക്കുക, 2070 ഓടെ നെറ്റ് സീറോ കൈവരിക്കുക തുടങ്ങി നിരവധി ആശയങ്ങള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി .
ആഗോളതാപനം പരിമിതപ്പെടുത്തുന്നതിനായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് പാരീസ് ഉടമ്പടിക്ക് കീഴിലുള്ള ആഗോള കാലാവസ്ഥാ അജണ്ടയാണ് വൈദ്യുത വാഹനങ്ങളുടെ മുന്നേറ്റത്തിന് ആക്കം നല്‍കുന്നത്. മൊത്തം ഊര്‍ജ്ജ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍, നിലവിലെ ഊര്‍ജ്ജ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സാധിക്കും. വൈദ്യുത വാഹന നിര്‍മ്മാണ വ്യവസായം, പ്രാദേശിക തൊഴിലവസരങ്ങളും സൃഷ്ടിക്കും. മറുവശത്ത്, നിരവധി ഗ്രിഡ് പിന്തുണ സേവനങ്ങളിലൂടെ, സുരക്ഷിതവും സുസ്ഥിരവുമായ ഗ്രിഡ് പ്രവര്‍ത്തനം നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഗ്രിഡ് ശക്തിപ്പെടുത്താനും ഉയര്‍ന്ന പുനഃരുപയോഗ ഊര്‍ജ വ്യാപനം ഉള്‍ക്കൊള്ളാനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കഴിയും.
ഇന്ന് വിറ്റഴിയുന്ന നൂറില്‍ രണ്ടു കാറുകള്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്. 2020-ലെ വൈദ്യുത വാഹന വില്‍പ്പന 2.1 ദശലക്ഷത്തിലെത്തിയത്, ദ്രുതഗതിയിലുള്ള വളര്‍ച്ച സൂചിപ്പിക്കുന്നു. ആഗോള തലത്തില്‍ വാഹനങ്ങളുടെ സംഭരണത്തിലെ ഒരു ശതമാനവും ആഗോള കാര്‍ വില്‍പ്പനയുടെ 2.6 ശതമാനവും വഹിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 2020-ല്‍ 8.0 ദശലക്ഷമായി ഉയര്‍ന്നു.
2020-30 ആകുമ്പോഴേക്കും രാജ്യത്തെ ബാറ്ററിയുടെ സഞ്ചിത ആവശ്യം ഏകദേശം 900-1100 ഏണവ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ബാറ്ററി നിര്‍മ്മാണ യൂണിറ്റുകളുടെ അഭാവം കാരണം വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇറക്കുമതിയെ മാത്രം ആശ്രയിക്കേണ്ടിവരുന്നത് ആശങ്കയുയര്‍ത്തുന്നു. വൈദ്യുത വാഹനങ്ങളുടെയും വൈദ്യുതി മേഖലയില്‍ ബാറ്ററി സംഭരണത്തിന്റെയും തുച്ഛമായ ആവശ്യകതയാണ് ഉണ്ടായതെങ്കിലും സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2021-ല്‍ ഇന്ത്യ ഒരു ശതകോടി ഡോളറിലധികം മൂല്യമുള്ള ലിഥിയം-അയണ്‍ സെല്ലുകള്‍ ഇറക്കുമതി ചെയ്തു. ഇന്ത്യ ഈ മേഖലയിലെ അവസരം പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിലും, ആഗോള നിര്‍മ്മാതാക്കള്‍ ബാറ്ററി നിര്‍മ്മാണത്തില്‍ ജിഗാ ഫാക്ടറികളില്‍ നിന്ന് ടെറ ഫാക്ടറികളിലേക്ക് അതിവേഗം നീങ്ങുന്നതായി കാണാം.
ഇ- വാഹനങ്ങളും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജവും (2030 ഓടെ 450 ജിഗാവാട്ട് ഊര്‍ജ്ജ ശേഷി ലക്ഷ്യം) പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ കണക്കിലെടുത്താല്‍, രാജ്യത്ത് സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് ബാറ്ററി സംഭരണത്തിന് മികച്ച അവസരമുണ്ട്. ആളോഹരി വരുമാനത്തിന്റെ നിരക്ക് വര്‍ധിച്ചതോടെ, നൂതന ബാറ്ററി ആവശ്യമുള്ള മൊബൈല്‍, യുപിഎസ്, ലാപ്ടോപ്പുകള്, പവര്‍ ബാങ്കുകള്‍ തുടങ്ങിയ ഇലക്ട്രോണിക്സ് മേഖലകളില്‍ ഉപഭോക്തൃ ആവശ്യകത കൂടുതലാണ്. ആഗോളതലത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക അവസരങ്ങളിലൊന്നായി നൂതന ബാറ്ററികളുടെ നിര്‍മ്മാണത്തെ ഇത് മാറ്റുന്നു.
ഇന്ത്യയില്‍ വൈദ്യുത വാഹന അന്തരീക്ഷം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഭാരത സര്‍ക്കാര്‍ വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി 10,000 കോടി രൂപയുടെ പു
നര്നവീകരിച്ച ഇലക്ട്രിക് വാഹന നിര്‍മ്മാണ പദ്ധതി (എഅങഋ കക) ,നൂതന ബാറ്ററി വിതരണക്കാര്‍ക്കായി,18,100 കോടി രൂപയുടെ ഉത്പാദന അധിഷ്ഠിത കിഴിവ്, വൈദ്യുത വാഹന നിര്‍മ്മാതാക്കള്‍ക്കായി സമീപകാലത്ത് ആരംഭിച്ച ഓട്ടോ-ഓട്ടോമോട്ടീവ് ഘടകങ്ങള്‍ക്കായുള്ള 25,938 കോടി രൂപയുടെ ഉത്പാദന അധിഷ്ഠിത കിഴിവ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അങ്ങനെ, സമ്പദ് വ്യവസ്ഥയില്‍ ചാഞ്ചാട്ടത്തോടെ നിലനില്‍ക്കുന്ന ഈ സംവിധാനങ്ങളെല്ലാം വരും വര്‍ഷങ്ങളില്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി സൗഹൃദ വൈദ്യുത വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ എന്നിവയിലേക്കുള്ള കുതിച്ചുചാട്ടത്തിന് ഇന്ത്യയെ ഇത് പ്രാപ്തമാക്കും. രാജ്യത്തെ വിദേശനാണ്യം സംരക്ഷിക്കുക മാത്രമല്ല, വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയെ ഒന്നാമത് എത്തിക്കുകയും പാരീസ് കാലാവസ്ഥാ ഉടമ്പടി പാലിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
മൂന്ന് പദ്ധതികളിലുമായി ഏകദേശം 1,00,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇത് ആഭ്യന്തര ഉത്പാദനം ഉത്തേജിപ്പിക്കും. വൈദ്യുത വാഹനങ്ങള്‍, ബാറ്ററി എന്നിവയുടെ ആവശ്യകത സൃഷ്ടിക്കുകയും ചെയ്യും. സമ്പൂര്‍ണ ആഭ്യന്തര വിതരണ ശൃംഖല ശക്തിപ്പെടും. രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപവും വര്‍ധിക്കും. എണ്ണ ഇറക്കുമതി ചെലവില്‍ ഏകദേശം 2.0 ലക്ഷം കോടി രൂപ കുറയ്ക്കുന്നതിനും ഇറക്കുമതി ബില്ലിന് പകരം 1.5 ലക്ഷം കോടി രൂപയുടെ നേട്ടവും പദ്ധതി വിഭാവനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: