Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ധന്യ സാരഥ്യം; എസ്എന്‍ ട്രസ്റ്റിന്റേയും എസ്എന്‍ഡിപി യോഗത്തിന്റേയും അമരത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കി വെള്ളാപ്പള്ളി നടേശന്‍

മന്നം- ശങ്കര്‍ കാലഘട്ടത്തിന് ശേഷം നായരീഴവ ഐക്യത്തിനായി ആത്മാര്‍ത്ഥമായ ശ്രമം നടന്നത് വെള്ളാപ്പള്ളി നടേശന്റെ കാലഘട്ടത്തിലാണ്. രാഷ്‌ട്രീയ കുബുദ്ധികളുടെ ഇടപെടലുകള്‍ മൂലം ഐക്യം ഇല്ലാതായെങ്കിലും അദ്ദേഹം അതിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ വളരെ വലുതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 05:00 am IST
in Main Article

ആശ മുകേഷ്

സമുദായ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്തി എസ്എന്‍ ട്രസ്റ്റിന്റേയും എസ്എന്‍ഡിപി യോഗത്തിന്റേയും അമരത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റേയും പരിതാപകരമായ അവസ്ഥയിലാണ് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996 ല്‍  വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായി സാരഥ്യം ഏറ്റെടുക്കുന്നത്. നേതാവില്ലാത്ത സമുദായമെന്ന് പലരും പുച്ഛിക്കുന്ന കാലഘട്ടത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ കടന്നുവരവ്. ആറ് മാസത്തിനുള്ളില്‍ യോഗത്തിന്റെ ജനറല്‍ സെക്രട്ടറി പദവിയും അദ്ദേഹം ഏറ്റെടുത്തു. സാമൂഹ്യ, വിദ്യാഭ്യാസ ആത്മീയ മേഖലകളിലെല്ലാം എസ്എന്‍ഡിപി യോഗവും വെള്ളാപ്പള്ളി നടേശനും നിറഞ്ഞുനില്‍ക്കുന്നു. സാമൂഹിക രാഷ്‌ട്രീയ വിദ്യാഭ്യാസ രംഗത്ത് എസ്എന്‍ഡിപി യോഗം വലിയ ശക്തിയായി മാറിയതിന് പിന്നില്‍ അദ്ദേഹം വഹിച്ച പങ്ക് എതിരാളികള്‍ പോലും അംഗീകരിക്കും. ആയിരക്കണക്കിന് പ്രാര്‍ത്ഥനാലയങ്ങളും ഗുരുമന്ദിരങ്ങളും ഓഫീസ് കെട്ടിടങ്ങളും നിര്‍മ്മിച്ചു. സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകള്‍ക്ക് മൈക്രോ ഫിനാന്‍സ് വായ്‌പ നല്‍കി അവരെ സാമ്പത്തികരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിച്ചു. അവകാശപ്പെട്ടത് ചോദിച്ചുവാങ്ങുന്ന അദ്ദേഹത്തിന്റെ ശൈലിയാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക് കാരണമായതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈഴവനെന്ന് ആരുടേയും മുന്നില്‍ നട്ടെല്ല് വളയ്‌ക്കാതെ പറയാന്‍ കഴിയുന്ന തരത്തില്‍ സമുദായ അംഗങ്ങളെ മാറ്റിയെടുത്തതില്‍ വെള്ളാപ്പള്ളി വഹിച്ച പങ്ക് ചെറുതല്ല.

1996 ല്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ നീക്കിയിരിപ്പായി ഉണ്ടായിരുന്നത് വെറും 6083 രൂപയായിരുന്നു. 25 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ യോഗത്തിന്റെ ആസ്തി മുപ്പത് കോടിക്ക് മുകളിലാണ്. 29 ലക്ഷത്തോളം അംഗസംഖ്യയുള്ള യോഗത്തില്‍ പുതുതായി രൂപംകൊണ്ടത് 32000 കുടുംബ യൂണിറ്റുകളും. ഈ കാലയളവില്‍ ശാഖായോഗങ്ങളുടെയും യൂണിയനുകളുടെയും എണ്ണവും വര്‍ദ്ധിച്ചു. വെള്ളാപ്പള്ളി സാരഥ്യം ഏറ്റെടുക്കുന്നതിന് മുന്‍പ് വിദ്യാഭ്യാസരംഗത്ത് യോഗത്തിന് വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉള്ള സ്‌കൂളുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലുമായിരുന്നു. 42 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് 152 ലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് മികച്ച നേതൃപാടവം കൊണ്ടാണെന്നത് ശത്രുക്കളും അംഗീകരിക്കും.  

മന്നം- ശങ്കര്‍ കാലഘട്ടത്തിന് ശേഷം നായരീഴവ ഐക്യത്തിനായി ആത്മാര്‍ത്ഥമായ ശ്രമം നടന്നത് വെള്ളാപ്പള്ളി നടേശന്റെ കാലഘട്ടത്തിലാണ്. രാഷ്‌ട്രീയ കുബുദ്ധികളുടെ ഇടപെടലുകള്‍ മൂലം ഐക്യം ഇല്ലാതായെങ്കിലും അദ്ദേഹം അതിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ വളരെ വലുതായിരുന്നു. ഹിന്ദു ഏകീകരണം എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒരുകുടക്കീഴില്‍ അണിനിരത്താന്‍ നടത്തിയ ശ്രമങ്ങള്‍ ന്യൂനപക്ഷ പ്രീണനം മാത്രം നടത്തി അധികാര സ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങിയവരുടെ ഉറക്കം കെടുത്തി. എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിന്റെ പിറവിയും ഇവിടെ നിന്നായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും വെള്ളാപ്പള്ളി നടേശന്‍ വഹിച്ച പങ്ക് ചെറുതല്ല. വളരെ പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെ എസ്എന്‍ഡിപി യോഗത്തെ നയിക്കാനും ശ്രീനാരായണീയര്‍ക്ക് പുതിയ ദിശാബോധം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. കാല്‍നൂറ്റാണ്ട് നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ താന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കായി നിലകൊള്ളാനും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷന്‍ ശ്രീനാരായണ ഗുരുവും ആദ്യ ജനറല്‍ സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി കുമാരനാശാന്‍ 15 വര്‍ഷവും ആര്‍. ശങ്കര്‍ 11 വര്‍ഷവും സേവനമനുഷ്ഠിച്ച പദവിയില്‍ 26-ാമത്തെ ജനറല്‍ സെക്രട്ടറിയായി 25 വര്‍ഷം പൂര്‍ത്തിയാക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞത് ചരിത്രം. സമുദായത്തിന് അര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങാനും ഇഷ്ടപ്പെടാത്തത് മുഖത്ത് നോക്കി പറയാനും മടിയില്ലാത്ത നേതാവാണ് അദ്ദേഹം.  

രജത ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ചേര്‍ത്തല ശ്രീനാരായണ കോളേജില്‍ തുടക്കം കുറിക്കുകയാണ്. സമുദായത്തിലെ ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഉന്നതപഠന സൗകര്യം, രോഗികള്‍ക്ക് ചികിത്സാ സഹായം തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ആരംഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

Kerala

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

Kerala

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

Mollywood

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

Kerala

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.