കൊച്ചി: മാധ്യമങ്ങളില്‍ വന്ന എതിരഭിപ്രായങ്ങളെ മുഴുവന്‍ തള്ളി, ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തെ നെഞ്ചോട് ചേര്‍ത്ത് സംവിധായകന് ജൂഡ്. ഇതു പോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് താൻ മരക്കാർ കണ്ടതെങ്കിലും ഒരു സിനിമയെയും എഴുതി തോൽപ്പിക്കാനാകില്ലെന്ന് മാത്രമല ഇത്രയും ചെറിയ ബജറ്റില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ മലയാള സിനിമയ്ക്ക് കഴിയട്ടെയെന്നും ജൂഡ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
‘ഞാൻ ഒരു കടുത്ത ലാലേട്ടൻ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദർശൻ ഫാനാണ്. ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാൻ മരക്കാർ കണ്ടത് . 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയൻ സാറിനൊരു ബിഗ് സല്യൂട്ട്. ഒരുസിനിമയെയും എഴുതി തോൽപ്പിക്കാൻ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം. ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ് . ചെറിയ ബഡ്ജറ്റിൽ അത്ഭുതങ്ങൾ കാണിക്കാൻ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ’ ജൂഡ് കുറിച്ചു.
ഡിസംബർ രണ്ടിനാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മരക്കാർ പ്രദർശനത്തിനെത്തിയത്. റിലീസിന് മുന്നേ തന്നെ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് 100 കോടി ക്ലബ്ബിൽ എത്തിയത്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: