ഷില്ലോംഗ്: 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മുകുള്‍ സംഗ്മയുടെ സഹായി റിച്ചാര്‍ഡ് മരക് ശനിയാഴ്ച കോണ്‍ഗ്രസ് വിട്ടു. തന്റെ രാജി അഖിലേന്ത്ര്യാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന് നല്കി.
റിച്ചാര്‍ഡ് മരക് മേഘാലയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാണ്. നേരത്തെ മുകള്‍ സംഗ്മയും മറ്റ് 11 എംഎല്‍എമാരും തൃണമൂലിലേക്ക് മാറിയിരുന്നു. ഇതോടെ മേഘാലയയില്‍ കോണ്‍ഗ്രസിന് അടിത്തറ തന്നെ നഷ്ടമായ ദുരവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
‘കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയോട് കുറെക്കാലമായി അതൃപ്തിയുണ്ട്. കോണ്‍ഗ്രസിന് ഘടനപരമായ പോരായ്മ ഉണ്ട്. ഇത് പല കുറി പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഒരിയ്ക്കലും അത് നികത്താന്‍ ശ്രമം ഉണ്ടായില്ല. പകരം ഈ കുറവുകള്‍ എടുത്തു പറയുന്നവരെ അപമാനിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്’- റിച്ചാര്‍ഡ് മരക് പറഞ്ഞു.
‘മേഘാലയയുടെ പ്രസിഡന്റായി വിന്‍സന്റ് പാലയെ നിയമിച്ചതോടെയാണ് പാര്‍ട്ടിക്ക് അടിതെറ്റിയത്. കോണ്‍ഗ്രസ് തത്വങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടിയെ പ്രവര്‍ത്തിപ്പിക്കാന്‍ അയാള്‍ക്ക് കഴിവില്ല’ – റിച്ചാര്‍ഡ് മരക് കുറ്റപ്പെടുത്തുന്നു.
ഏകദേശം 500ഓളം സജീവപ്രവര്‍ത്തകര്‍ മേഘാലയയില്‍ കോണ്‍ഗ്രസ് വിട്ടതായി റിച്ചാര്‍ഡ് മരക് വെളിപ്പെടുത്തി. മുകുള്‍ സംഗ്മയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെങ്കിലും താന്‍ തൃണമൂലിലേക്ക് പോകുമോ എന്ന കാര്യം റിച്ചാര്‍ഡ് മരക് വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: