കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറിലായിരുന്നു ദൃശ്യങ്ങളില്‍ നിന്നാണ് പാര്‍ട്ടികളില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞത്. ഏഴ് യുവതികള്‍ ഉള്‍പ്പെടെ 17 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പലരുടെയും മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് പറഞ്ഞു.
ഫോണിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കേരളത്തിലേക്കു ലഹരി കടത്തുന്നവരുടെ കുറിച്ചുള്ള വിവരവും ചോദ്യം ചെയ്യലില്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകളിലേക്കും കേസിന്റെ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് രാസലഹരിയും കഞ്ചാവും ഉള്‍പ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പാര്‍ട്ടികള്‍ നടന്ന സ്ഥലങ്ങള്‍, പങ്കെടുത്തവരും പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസിന് സൈജു നല്കി. സൈജുവിന്റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡീയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്.
രാത്രി നിശാപാര്‍ട്ടി നടത്തിയ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിന് എതിരെയും എക്സൈസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാഡലുകള് പങ്കെടുത്ത ഒക്ടോബര്‍ 31ലെ പാര്‍ട്ടിയില്‍ രാത്രി 9 മണി കഴിഞ്ഞും മദ്യം വിറ്റതിന്റെ തെളിവുകളും ദൃശ്യങ്ങളും എക്സൈസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റെന്ന കുറ്റത്തിനാണു കേസ് എടുത്തത്. ബില്ലിങ് മെഷീനുകള്‍ പരിശോധിച്ചും തെളിവുകള്‍ കണ്ടെത്തിയതായി എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ.കെ. അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: