ജലന്ധര്‍: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വീണ്ടും ആസൂത്രിതനീക്കം. ഇക്കുറി പഞ്ചാബ് കിരത്പൂരില്‍ എത്തിയ നടിയുടെ കാര്‍ കര്‍ഷകരെന്ന് വിളിക്കുന്ന ഒരു സംഘം വളയുകയായിരുന്നു. ചണ്ഡിഗഡ്-ഉന ഹൈവേയില്‍ കിരത്പൂര്‍ സാഹിബിലെ ബംഗ സാഹിബിലായിരുന്നു സംഭവം.
നടിയുടെ വെള്ളക്കാറിനെ വളഞ്ഞ് കൊടികളുയര്‍ത്തിയ വലിയൊരു സംഘം ആളുകള്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. അതേ സമയം കങ്കണയുടെ കാര്‍ വളഞ്ഞ സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് കര്‍ഷകസമരത്തിന്റെ നേതാവായ രാകേഷ് ടികായത്തിന്റെ പ്രതികരണം.
പൊലീസിനെ വിന്യസിച്ചിട്ടും തന്റെ കാര്‍ സമരക്കാര്‍ വളയുകയായിരുന്നു. ഞാന്‍ രാഷ്ട്രീയക്കാരിയാണോ? ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ഈ പെരുമാറ്റം അവിശ്വസനീയമാണ്,’ – കങ്കണ റണാവത്ത് പറഞ്ഞു.
കര്‍ഷകസമരത്തെക്കുറിച്ച് ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് ശേഷം നടിക്കെതിരെ വധഭീഷണിയുള്‍പ്പെടെ ഉയരുന്ന സാഹചര്യത്തില്‍ കങ്കണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ‘എനിക്ക് തുടര്‍ച്ചയായി വധഭീഷണി കിട്ടിക്കൊണ്ടിരിക്കുകയാണ്. ബത്തിന്‍ഡയില്‍ നിന്നുള്ള ഒരാള്‍ കഴിഞ്ഞ ദിവസം വധഭീഷണി മുഴക്കിയിരുന്നു. ഇത്തരം ഭീഷണികള്‍ക്ക് മുന്പില് വഴങ്ങില്ല. രാജ്യത്തിനെതിരായി ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ ഇനിയും സംസാരിക്കും. അത് നിഷ്കളങ്കരായ ജവാന്മാരെ കൊല്ലുന്ന നക്സലൈറ്റുകളായാലും ശരി, തീവ്രവാദികളായാലും ശരി. ചെറിയ ചെറിയ ഗൂഢസംഘങ്ങളും തീവ്രവാദികളും വിദേശത്തിരുന്ന ഖാലിസ്ഥാന്‍ രൂപീകരിക്കാമെന്ന് കരുതുന്നുണ്ട്,’- ഇതായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവനകള്‍.
ബിജെപി സര്‍ക്കാരിനെ തുറന്ന് പിന്തുണയ്ക്കുന്ന ഉറച്ച നിലപാടുകള്‍ മൂലം കങ്കണയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുകയാണ്. കങ്കണയ്ക്കെതിരെ ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലും മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃത്വത്തിലും നീക്കങ്ങള്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: