തിരുവനന്തപുരം: തിരുവല്ല പെരിങ്ങര സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപിന്റെ കൊലപാതകത്തില്‍ സിപിഎം നേതൃത്വം ആര്‍എസ്എസിനെ പഴി ചാരുമ്പോള്‍ അത്തരമൊരു ആരോപണത്തില്‍ കഴമ്പില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎമ്മിന്റെ മന്ത്രിമാരും ജില്ലാ നേതാക്കളും അടക്കം ഫേസ്ബുക്കില്‍ ആര്‍എസ്എസ് ആണ് കൊലയ്ക്കു പിന്നില്‍ എന്നു ഫേസ്ബുക്കിലൂടെ ഉള്‍പ്പെടെ പ്രതികരിച്ചപ്പോള്‍ നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു. പോലിസിന്റെ ഉള്‍പ്പെടെ ഇന്റലിജന്‍സ് നല്കുന്ന വിവരപ്രകാരം നടന്നത് രാഷ്ട്രീയ കൊലപാകതമല്ലെന്നും ഗൂണ്ടാ സംഘത്തിന്റെ ആക്രമണമാണുന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നാണ് സൂചന.
പോസ്റ്റിന്റെ പൂര്‍ണരൂപം-
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിന്റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവര്ത്തകന് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്റെ വേര്‍പാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: