തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് വീണ്ടും കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി. മകന് ബിനീഷ് കോടിയേരി ബെംഗളൂരുവില്‍ അറസ്റ്റിലായതിന് പിന്നാലെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇപ്പോള്‍ ബിനീഷിന് കേസില്‍ ജാമ്യം ലഭിച്ചതോടെ പാര്‍ട്ടിയിലേക്ക് കോടിയേരി മടങ്ങി വരികയായിരുന്നു.
ഒരു വര്‍ഷത്തിന് ശേഷമാണ് കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയക്ക് തിരികെ എത്തുന്നത്. അര്‍ബുദത്തിനു തുടര്‍ചികിത്സ ആവശ്യമായതിനാല്‍ അവധി അനുവദിക്കുക ആയിരുന്നു എന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നതിന് സിപിഎം മറുപടി നല്‍കിയത്. പകരം ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയത്.
ഇപ്പോള്‍ കോടിയേരി മടങ്ങിയെത്തിയതോടെ വിജയരാഘവന് കണ്‍വീനര്‍ ചുമതല വഹിക്കും. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കോടിയേരി വീണ്ടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരികെ എത്തുമോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ബിനീഷിന് കേസില്‍ ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂലഘടകമാണ്.
പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നവരുന്നതില് കോടിയേരി വീണ്ടും സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കണമെന്നും അഭിപ്രായമുയരുകയും ചെയ്തിരുന്നു. ഇതിനു പ്ിന്നാലെയാണ് കോടിയേരി ഇപ്പോള്‍ മടങ്ങി എത്തുന്നത്.
2020 നവംബര്‍ 13 നാണ് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും അവധിയെടുത്തത്. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമേ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന് ബിനീഷ് കോടിയേരി അറസ്റ്റിലായതുമാണ് അവധിയില്‍ പ്രവേശിക്കാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: