വാഷിങ്ടണ്‍ ഡിസി: സാമ്പത്തിയ വിദഗ്ധയും മലയാളിയുമായ ഗീത ഗോപിനാഥ് ഇന്‍ര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ ആയി നിയമിച്ചു. ഐഎംഎഫിലെ രണ്ടാമത്തെ വലിയ സ്ഥാനമാണിത്. ജെഫ്രി ഓക്കോമോടോ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് ഗീത എത്തിയത്. ഓക്കോമോടോ കഴിഞ്ഞദിവസമാണ് സ്ഥാനം ഒഴിഞ്ഞത്.
ക്രിസ്റ്റാലിന ജോര്‍ജീവയ്‌ക്ക് ആണ് ഐഎംഎഫ് മേധാവി. ഐഎംഎഫിന്റെ രണ്ടു പ്രധാന സ്ഥാനങ്ങളും വനിതകള്‍ എത്തിയത് ഇത് ആദ്യമാണ്. കൊവിഡ് ലോകത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ രാജ്യങ്ങള്‍ നേരിടുകയാണ്. സാമ്പത്തിക രംഗത്തെ വിദ്ഗധയായ ഗീതാ ഗോപിനാഥിനെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനകത്തേക്ക് പരിഗണിച്ചത് വളരെ നല്ല തീരുമാണെന്ന് ക്രിസ്റ്റാലിന ജോര്‍ജീവയ്‌ക്ക് പറയഞ്ഞു.
ഗീത ഗോപിനാഥ് ട്വീറ്റിലൂടെയാണ് താന്‍ ഐഎംഎഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയക്ടര്‍ ആയി തെരഞ്ഞെടുത്തത് അറിയിച്ചത്. ഞാന്‍ ഐഎംഎഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടുവെന്നും. മഹാമാരിയുടെ സാഹചര്യത്തില്‍ വളരെ വലിയ ഉത്തരവാദിത്വമാണ് ലഭിച്ചിരിക്കുന്നത്. തന്റെ മിടുക്കരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നല്ല രീതിയില്‍ ഈ സാഹചര്യത്തെ മറികടക്കാന്‍ ശ്രമിക്കുംമെന്നും അവര്‍ ട്വീറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: