ചെന്നൈ: രാജ്യത്ത് ഒമിക്രോണ്‍ ഭീഷണി ശക്തമാകുന്നതിനിടെ തമിഴ്‌നാട്ടിലും തെലങ്കാനയിലും കൂടുതല്‍ കോവിഡ് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തമിഴ്‌നാട്ടിലും തെലങ്കാനയിലും കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരുന്ന സാഹചര്യമായിരുന്നെങ്കിലും സ്‌കൂളുകള്‍ സാധാരണഗതിയിയില്‍ ആയതോടെ ആശങ്കയേറ്റിയാണ് ഇവിടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സ്‌കൂളിലും തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടിലെ സ്‌കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ പരിശോധനയ്‌ക്ക് വിധേയരാക്കും. കര്‍ണാടകത്തിലെ മെഡിക്കല്‍, നഴ്‌സിംഗ് കോളേജ് ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരുന്നു.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മഹാത്മാ ജ്യോതിറാവു ഫുലെ വെല്‍ഫെയര്‍ സ്‌കൂളില്‍ തിങ്കളാഴ്ച 46 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 27 പേര്‍ കൂടി പോസിറ്റീവായി. ഇവിടെ ശേഷിക്കുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പരിശോധനയ്‌ക്ക് വിധേയരാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: