തലശ്ശേരി: തലശ്ശേരിയില്‍ വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ എസ്ഡിപിഐ നീക്കം. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കേട്ടാലറക്കുന്നതും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തിക്കൊണ്ടാണ് എസ്ഡിപിഐ കലാപത്തിന് ശ്രമം നടത്തിയത്.
ബിജെപി ഓഫീസ് ആക്രമിക്കാനും ശ്രമമുണ്ടായി. കലപമുണ്ടാക്കാനുള്ള എസ്ഡിപിഐ ശ്രമത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും വെല്ലുവിളിച്ചവരെ തല്ലിയോടിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി അക്രമം നടത്താനുളള നീക്കം അപലപനീയമാണെന്നും കലാപമുണ്ടാക്കാനുളള എസ്ഡിപിഐ നീക്കം പൊതുസമൂഹം തിരിച്ചറിയണമെന്നും ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സിആര്‍പിസി 149 പ്രകാരം നോട്ടീസ് നല്‍കിയിട്ടും ഭരണസംവിധാനത്തെ വെല്ലുവിളിച്ചാണ് എസ്ഡിപിഐ സംഘം പ്രകടനം നടത്തിയത്. ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനദിനത്തിലുണ്ടായ ബിജെപിയുടെ ജനസ്വാധീനത്തില്‍ വിറളിപൂണ്ട് കുപ്രചാരണം നടത്തി അക്രമം നടത്താന്‍ ശ്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത എസ്ഡിപിഐ ക്രിമിനല്‍ സംഘത്തിന്റെ നടപടിയില്‍ ബിജെപി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. എസ്ഡിപിഐ നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ അതിക്രമങ്ങളില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായുള്ള മഹാറാലിയില്‍ മതവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത്തരം സംഭവത്തെ അപലപിക്കുകയും അത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും മതസ്പര്‍ദ്ദയുണ്ടാക്കുന്ന തരത്തില്‍ എസ്ഡിപിഐ നടത്തിയ പ്രകടനം സമൂഹത്തില്‍ കലാപമുണ്ടാക്കാനുളള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. യൂത്ത് കോണ്‍ഗ്രസ്സിന്റെയും ഡിവൈഎഫ്ഐയുടെയും മറ്റ് മത സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പകുതിയിലധികം ആളുകള്‍ എസ്ഡിപിഐ നടത്തിയ ജാഥയിലും പങ്കെടുത്തിരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
യഥാര്‍ത്ഥ മുസ്ലിം മത വിശ്വാസികളായ ആളുകളുടെ നിഴല്‍പറ്റി ഭീകരവാദം പ്രചരിപ്പിക്കുന്നവരെ മുസ്ലീം സമൂഹം തന്നെ തള്ളിപ്പറയേണ്ടതാവശ്യമാണെന്നും മണ്ഡലം കമ്മറ്റി ചൂണ്ടിക്കാട്ടി. യോഗത്തില്‍ കെ. ലിജേഷ്, കെ. അജേഷ്, കെ. അനില്‍, എം.പി. സുമേഷ് എന്നിവര്‍ പങ്കെടുത്തു.
അതേസമയം കഴിഞ്ഞദിവസം തലശ്ശേരിയില്‍ കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം പാര്‍ട്ടിയെ ബോധപൂര്‍വ്വം കരിവാരിത്തേക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രകോപനപരമായ മുദ്രവാക്യങ്ങളും വെല്ലുവിളികളും ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കുന്ന സംഘടനയല്ല ബിജെപി. സംഘടനാപരമായ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രിന്റ് ചെയ്ത് നല്കിയ മുദ്രാവാക്യം മാത്രമാണ് റാലിയില്‍ വിളിച്ചത്. എഴുതി നല്കിയ മുദ്രാവാക്യം മാത്രമേ വിളിക്കാവു എന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതുപ്രകാരം തന്നെയാണ് റാലിയില്‍ മുദ്രാവാക്യം വിളിച്ചത്. റാലിയില്‍ ഏറ്റവും പിന്‍നിരയില്‍ നിന്ന് ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപിക്കുന്നത്. ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണോ വീഡിയോ എന്ന് പരിശോധിക്കും. ജയകൃഷ്ണന് മാസ്റ്ററുടെ അനുസ്മരണ പരിപാടി ജില്ലയ്ക്കകത്തും പുറത്തും വലിയ ജനപങ്കാളിത്തത്തോടെയാണ് ഇത്തവണ നടത്തിയത്. ജയകൃഷ്ണന് മാസ്റ്റര്‍ പഠിപ്പിച്ച സ്കൂളില്‍ പോലും ഇത്തവണ അനുസ്മരണ പരിപാടി നടത്തുകയുണ്ടായി. മതവര്‍ഗീയ സംഘടനകളും തലശ്ശേരി കലാപത്തിന്റെ ഉത്തരവാദികളെന്ന് വിതയത്തില്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്ത സംഘടനകളാണ് പ്രചാരണത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: