തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച കേരളം ഒടുവില്‍ നിയമം പരോക്ഷമായി നടപ്പിലാക്കുന്നു. ഇടനിലക്കാരുടെയും ചില കര്‍ഷകരുടെയും എതിര്‍പ്പ് മൂലം നിയമം കഴിഞ്ഞ മാസം മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതോടെയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നിയമത്തിന്റെ നല്ലവശങ്ങള്‍ മനസിലായത്.
പച്ചക്കറികളുടെ വിലക്കയറ്റത്തിന് പരിഹാരം കാണാന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇടങ്ങളില്‍ തന്നെ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലേക്ക് എത്തിക്കുമെന്നാണ് പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം. പട്ടണക്കാട് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഉദ്ഘാടനം ചെയ്ത് കൃഷി മന്ത്രി പി പ്രസാദ് ഇക്കാര്യ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്ന് കേരളം നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയിലെ 6000 കര്‍ഷകരില്‍ നിന്നാവും കേരളം നേരിട്ട് പച്ചക്കറി വാങ്ങുക. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കിയാണ് പച്ചക്കറി സംഭരിക്കുന്നത്. തെങ്കാശിയില്‍ നടന്ന കേരള-തമിഴ്നാട് ഉദ്യോഗസ്ഥ തല ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: