ശ്രീനഗര്‍: 2024 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 300 സീറ്റ് നേടില്ല എന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. പൂഞ്ചില്‍ നടന്ന റാലിയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കുന്നതിനെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹം, പക്ഷേ അത് നടക്കില്ല. സുപ്രീംകോടതിക്കോ, അല്ലെങ്കില്‍ കോണ്‍ഗ്രസ് 300 സീറ്റോടെ അധികാരത്തില്‍ എത്തുകയോ ചെയ്താല്‍ മാത്രമെ ആര്‍ട്ടിക്കിള്‍ 370 തിരിച്ച് എത്തുകയുളളു. എന്നാല്‍ ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അതിന് സാധിക്കമെന്ന് തോന്നുന്നില്ല. എന്നാല്‍ ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. അവര്‍ തിരുത്താന്‍ തയ്യാറാകില്ല. എനിക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പറയാനും സാധിക്കില്ല.ഞാന്‍ രാഷ്ട്രിയത്തെക്കുറിച്ച് പറയുന്നില്ല.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരായും പറയുന്നില്ല, അതിനുള്ള സാഹചര്യമല്ല ഇപ്പോള്‍ ഇവിടെ. അതിനാല്‍ ഞാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും പറയുന്നു, പരസ്പ്പരം പോരടിക്കല് നിര്‍ത്തണം,തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഉണ്ടാക്കുകയും വേണം.കേന്ദ്രഭരണപ്രദേശങ്ങള്‍ സംസഥാനമാക്കുന്ന സാഹചര്യത്തിലാണ് ഒരു സംസ്ഥാനം കേന്ദ്രഭരണപ്രദേശമാകുന്നത്. ഇത് മുഖ്യമന്ത്രിയെ എംഎല്‍എ ആക്കുന്നതു പോലെയും, ഡിജിപ്പിയെ സിഐ ആക്കുന്നതുപോലെയും, ആയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019ലാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചത്. സര്‍ക്കാര്‍ പറയുന്നത് സമയമാകുമ്പോള്‍ സംസഥാന രൂപീകരണം നടക്കുമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: