ന്യൂദല്‍ഹി : ഒമിക്രോണ്‍ വകഭേദത്തിന്റെ ആശങ്കയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കമ്പനിയില്‍ വാക്‌സിന്റെ സ്റ്റോക്കുണ്ടെന്നും ബുസ്റ്റര്‍ ഡോസായി വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചു.
നിലവിലെ സാഹചര്യങ്ങളില്‍ ആസ്ട്ര സെനക വാക്‌സിനെ യുകെ ബൂസ്റ്റര്‍ ഡോസായി അംഗീകരിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ ചര്‍ച്ച ചെയ്തു വരികയാണ്.
ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് കേരളം, കര്‍ണ്ണാടക രാജസ്ഥാന്‍ എന്നീ സംസ്ഥാങ്ങളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഒമിക്രോണ്‍ വകഭേദത്തിന് പ്രത്യേകമായി വാക്‌സിന്‍ ഉടന്‍ കണ്ടെത്തിയേക്കുമെന്നും ഒാക്‌സ്‌ഫോര്‍ഡിലെ ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തി വരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല ഒരു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: