ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുട്ടിന് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ആദ്യ ഭാഗം എന്ന നിലക്ക് ഇന്ത്യയും റഷ്യയും തമ്മില്‍ സൈനികരംഗത്ത് വന്‍ കരാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ 5000 കോടി രൂപയുടെ 7.5 ലക്ഷം എകെ 203 റൈഫിളുകളുടെ കൈമാറ്റം നടക്കും. ഈ മാസം ആറിനാണ് പുട്ടിന് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് നേരിട്ട് എഎന്‍ഐക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുളള കരാറുകള്‍ എല്ലാം പൂര്‍ത്തിയായി. കേന്ദ്ര കമ്മറ്റിയില്‍ നിന്നുളള അനുവാദവും ലഭിച്ചുകഴിഞ്ഞു.
കരാര്‍ പ്രകാരം 7.5 ലക്ഷത്തോളം റൈഫിളുകളാണ് ഇന്ത്യ എറ്റെടുക്കുക. റഷ്യ രൂപകല്‍പ്പന ചെയ്ത ആയുധങ്ങള്‍ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിര്‍മ്മിക്കും. ഇതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും, ഇതിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുളള ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴാണ് അവസാനിച്ചത്. ഇന്ത്യ ഏറ്റെടുത്ത 7.5 ലക്ഷം ആയുധങ്ങളില്‍ 70,000 എണ്ണം ഉടന്‍ എത്തി ത്തുടങ്ങും. 32 മാസത്തിനകം ആയുധങ്ങള്‍ സൈനികര്‍ക്ക് നല്കാന് സാധിക്കും. മോദി പുട്ടില്‍ കൂടിക്കാഴ്ചയുടെ ഭാഗമായി എസ്400 എയര്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനവും കാണിക്കും. ഇവ പല ഭാഗങ്ങളായി ഇന്ത്യയില്‍ എത്തി തുടങ്ങിയിരുന്നു. ഇവയുടെ പ്രവര്‍ത്തനം റഷ്യ തന്നെ ഇന്ത്യന്‍ സൈനികരെ പരിശീലിപ്പിച്ചതായി ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ ആയുധങ്ങള്‍ എത്തിക്കുന്ന കമ്പനിയായ റോസോബോന് എക്സപോര്സ് തലവന്‍ അലക്സാന്‍ഡര്‍ മാക്വിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: