തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ കോടതി വാറണ്ടില്‍ െ്രെകംബ്രാഞ്ച് അറസ്റ്റുചെയ്ത ഏഴാം പ്രതിയെ പത്തുവരെ റിമാന്‍ഡ് ചെയ്തു. കാസര്‍ഗോഡ് സ്വദേശി ജിന്റോയെ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ഡിസംബര്‍ 10 വരെ റിമാന്‍ഡ് ചെയ്തത്.
അന്വേഷണഘട്ടത്തില്‍ ജിന്റോയെ ലഭിക്കാത്തതിനാല്‍ ഇയാളെ ഒളിവിലിട്ടാണ് െ്രെകംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഒക്ടോബര്‍ 20ന് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു. നവംബര്‍ 27ന് അറസ്റ്റുചെയ്ത ഇയാളുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. കേസില്‍ അഞ്ചും ആറും പ്രതികളായ ചുംബനസമര സംഘാടകര്‍ രാഹുല്‍പശുപാലനും രശ്മി നായരും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. സെക്‌സ് റാക്കറ്റിലെ കണ്ണികളായ 12 പ്രതികളും 2022 ജനുവരി 20ന് ഹാജരാകാനും പോക്‌സോ കോടതി ഉത്തരവിട്ടു. കോടതിയില്‍ ഹാജരാകാത്ത പന്ത്രണ്ടാംപ്രതി എറണാകുളം സ്വദേശി ദിലീപ് ഖാനെ ഹാജരാക്കാന്‍ ്രൈകംബ്രാഞ്ചിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ച് പെണ്‍വാണിഭം നടത്തിയ സംഘാംഗങ്ങളായ കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ, കൊള്ളസംഘത്തലവനുമായ അക്ബര്‍ എന്ന അബ്ദുള്‍ ഖാദര്‍, ഇയാളുടെ ഭാര്യ റുബീന എന്ന മുബീന, പാലക്കാട് സ്വദേശി ആശിഖ്, മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബെംഗളൂരു സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു, കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്‍. നായര്‍, ഭര്‍ത്താവ് രാഹുല്‍ പി.എസ്. എന്ന രാഹുല്‍ പശുപാലന്‍ തുടങ്ങി 13 പ്രതികളാണ് കേസിലുള്ളത്. ബെംഗളൂരുവില്‍ നിന്ന് മൈനര്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടുവന്നതിന് പ്രതികള്‍ക്കെതിരെ കര്‍ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക