ന്യൂദല്‍ഹി: പിടിവാശി ഉപേക്ഷിച്ച് ദല്‍ഹിയും പെട്രോളിന് 19.4 ശതമാനം വാറ്റ് കുറച്ചു. ഇപ്പോള്‍ പെട്രോള്‍ വില എട്ട് രൂപ കുറഞ്ഞു. ഇതോടെ ലിറ്ററിന് 103 രൂപയുണ്ടായിരുന്ന പെട്രോള്‍ വില 95രൂപയില്‍ എത്തി.
ബിജെപിയോട് എതിരുള്ള സംസ്ഥാനസര്‍ക്കാരുകള്‍ പെട്രോളിന് വാറ്റ് കുറയ്ക്കാന്‍ ആദ്യം തയ്യാറല്ലായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ദല്‍ഹി സര്‍ക്കാരും ഇതേ നിലപാടിലായിരുന്നു. എന്നാല്‍ ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനസര്‍ക്കാരുകളെല്ലാം വാറ്റ് താഴ്ത്തി പെട്രോളിന് വില കുറച്ചതോടെ ദല്‍ഹിയും ഗത്യന്തരമില്ലാതെ ആ വഴിക്ക് നീങ്ങുകയായിരുന്നു. വാറ്റ് കുറയ്ക്കാന്‍ പറ്റാത്ത എന്ത് പ്രതിസന്ധിയാണ് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിന് മാത്രമുള്ളതെന്ന ചോദ്യവും ഉയരുകയാണ്. ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടെ 27 ഇടങ്ങളിലാണ് ഇന്ധനത്തിന്റെ വാറ്റ് നികുതി കുറച്ചത്.
ദല്‍ഹി സര്‍ക്കാര്‍ വാറ്റ് കുറച്ച വാര്‍ത്ത പുറത്തുവന്നതോടെ കേരളത്തിലെ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാറ്റ് താഴ്ത്തി ഇന്ധനവില കുറച്ചിട്ടും ജനകീയ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ രണ്ടാം പിണറായി സര്്ക്കാരിനെന്തേ വാറ്റ് കുറയ്ക്കാന്‍ മടി എന്ന ചോദ്യമാണ് ഉയരുന്നത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് വാറ്റ് കുറയ്ക്കാന്‍ തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: