കാബൂള്‍: താലിബാന് അധികാരമേറ്റശേഷം അഫ്ഗാനിസ്ഥാനില്‍ നൂറിലേറെ മുന്‍ പൊലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വകവരുത്തിയതായി രാജ്യാന്തര മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികാരം തുടരുകയാണെന്നും സര്‍ക്കാരിന്റെ രേഖകളില്‍ നിന്ന് വിവരം ശേഖരിച്ച് ഇവരെ വേട്ടയാടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: